വിമാന യാത്രക്കിടെ ഹൃദയസ്തംഭനം; ഒമാനിൽ മലയാളി യുവാവ് മരണപ്പെട്ടു
text_fieldsമെബിൻ ടോമി
മസ്കത്ത്: വിമാന യാത്രക്കിടെ ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മരണപ്പെട്ടു. എറണാകുളം പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി ഒലാറ്റുപുറത്ത് ടോമി വിൻസെന്റിന്റെ മകൻ മെബിൻ ടോമി(24)യാണ് മരിച്ചത്.
സ്ലോവേന്യയിലേക്കുള്ള യാത്രക്കാരനായിരുന്നു മെബിൻ ടോമി. കൊച്ചിയിൽനിന്നുള്ള യാത്രക്കിടെ ഹൃദയസ്തംഭനം അനുഭവപ്പെട്ടതോടെ ഒമാൻ എയർ വിമാനം അടിയന്തിരമായി മസ്കത്ത് എയർപോർട്ടിൽ ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: നിമ്മി ടോമി. മസ്കത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്കുശേഷം നട്ടിലെത്തിക്കുമെന്ന് മസ്കത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

