Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമകനോടൊപ്പം വാദിയിൽ...

മകനോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽതെന്നി വീണു; മലയാളി ​ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു

text_fields
bookmark_border
മകനോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽതെന്നി വീണു;  മലയാളി ​ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു
cancel

മസ്കത്ത്: മലയാളി ​ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു. മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്.

നിസ്‌വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ​​​ജോലി ചെയ്തുവരികയായിരുന്നു. ഒമാനിലെ ഇബ്രിയിൽനിന്ന് 60 കി​ലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.

കുട്ടിയായ നഹാനൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നവെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടി രക്ഷപ്പെട്ടു. ഭാര്യയുടെ കൺമുന്നിലായിരുന്നു അപകടം. പിതാവ്: ഇബ്രാഹീം. ഇബ്രി ഹോസ്സ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsOmanMalappuaram
News Summary - Malayali doctor drowns in Oman
Next Story