മസ്കത്ത്: സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. തളിപ്പറമ്പ് ആലക്കോട് വെള്ളാട് പത്തൻപാറ പട്ടംക ുളം വീട്ടിൽ ജിതിൻ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. സലാല നഗരത്തിലെ നമ്പർ ഫൈവ് പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടരയോ ടെയാണ് അപകടം നടന്നത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ മലയാളി ഓടിച്ചിരുന്ന മിനി ബസാണ് ഇടിച്ചത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി എതിർ വശത്തേക്ക് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡർ മറി കടന്നാണ് അപകടം നടന്നത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജിതിൻ രാവിലെ ഓഫീസിലേക്ക് പോകവേയാണ് അപകടത്തിൽ പെട്ടത്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ജിതിൻ ആറുമാസം മുമ്പാണ് സലാലയിൽ ജോലിക്കായി എത്തിയത്.
സെബാസ്റ്റ്യൻ-മോളി ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുമുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.