സമായിൽ മലയാളി കൂട്ടായ്മ ഓണാഘോഷം
text_fieldsസമായിൽ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: സമായിൽ മലയാളി കൂട്ടായ്മയുടെ കീഴിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സമായിലിലെ ദി ഗ്രേറ്റ് പേൾ ഹാളിൽ ആയിരത്തി മുന്നോറോളം പേർക്ക് ഓണസദ്യയും ഒരുക്കി. കൂട്ടായ്മയിലെ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും വ്യത്യസ്ത കലാ പരിപാടികൾ നാട്ടിലെ ഓണാഘോഷ ഓർമകളാണ് സമ്മാനിച്ചത്.
പ്രസിഡന്റ് നസീർ തിരുവത്ര ഉദ്ഘടനം ചെയ്തു. ഈ കാലഘട്ടത്തിൽ പ്രവാസ ലോകത്ത് ഇത്തരം സംഘടനകളുടേയും, അതിലൂടെ വിത്യസ്ത ആഘോഷങ്ങൾക്കായി ഒത്തുകൂടുന്നതിന്റേയും പ്രസക്തിയെ കുറിച്ചും അധ്യക്ഷൻ നസീർ തിരുവത്ര ഓർമപ്പെടുത്തി. സെക്രട്ടറി അനൂപ് കരുണാകരൻ സ്വാഗതം പറഞ്ഞു. ഇത്രയും വിപുലമായ ഓണാഘോഷം സമായിൽ മലയാളി കൂട്ടായ്മക്ക് ഒരുക്കാൻ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും ട്രഷറർ ടോണി ജോണി നന്ദി പറഞ്ഞു.
ത്രിപുട മസ്കത്തിന്റെ പഞ്ചവാദ്യവും പഞ്ചാരി മേളവും ആഘോഷത്തിൽ പങ്കെടുത്തവരെ നാട്ടിലെ ഉത്സവത്തിനെപോലെ കണ്ണും കാതും മനസ്സും ഏറെ സന്തോഷകരവും ആനന്ദകരവുമാക്കി.
തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, പാട്ട് മുതലായ ഒട്ടനവധി കലാ പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. ശശീന്ദ്രൻ, യൂസഫ് ചേറ്റുവ, ഫിറോസ് മണിയാട്ട്, നിഷാദ്, പ്രകാശൻ, ബിജു, ലത്തീഫ് സീലക്സ്, ബാലാജി, സന്തോഷ്, ആഷിക്, കണ്ണൻ, ബിനു മോനി, ഡൗഡറ്റ്, എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

