പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഉൗരുട്ടമ്പലം പെരുമാളൂർ തോട്ടരികത്ത് ശിവാലയത്തിൽ എസ്. സുരേഷ്കുമാർ (39), തമിഴ്‌നാട് കന്യാകുമാരി സ്വദേശി സുനിൽ കുമാർ വർഗീസ് എന്നിവരാണ് മരിച്ചത്.
മുസന്ന വിലായത്തിൽ ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന് ആണ് വാഹനാപകടം ഉണ്ടായത്. അപകടത്തിെൻറ വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. മതിയായ താമസ രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചുവന്നിരുന്നവരാണ് ഇരുവരും. ഒമാൻ ഭരണകൂടം പ്രഖ്യാപിച്ച പൊതു മാപ്പിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തിരുന്ന ഇരുവർക്കും തൊഴിൽ മന്ത്രാലയം പിഴയൊന്നും കൂടാതെ നാട്ടിലേക്ക് പോകുവാനുള്ള അനുമതി നൽകിയിരുന്നു.
തുടർന്ന് എമർജൻസി സർട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച് കാത്തിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെ മലയാളി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് സാമൂഹിക പ്രവർത്തകർ അപകട വിവരമറിയുന്നത്. മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

