Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാള വിഭാഗം...

മലയാള വിഭാഗം ബാലകലോത്സവത്തിന് സമാപനം

text_fields
bookmark_border
മലയാള വിഭാഗം ബാലകലോത്സവത്തിന് സമാപനം
cancel
camera_alt

മ​ല​യാ​ള വി​ഭാ​ഗം ബാ​ല​ക​ലോ​ത്സ​വ സ​മാ​പ​നം ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ മ​ല​യാ​ള വി​ഭാ​ഗം മൂ​ന്നു മാ​സ​മാ​യി ന​ട​ത്തി​വ​ന്ന ബാ​ല​ക​ലോ​ത്സ​വം സ​മാ​പി​ച്ചു.

ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സി.​വി. സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ ജാ, ​സ​ണ്ണി ജേ​ക്ക​ബ്, ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ള വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ച വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള മെ​മ​ന്റോ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ക​ലാ​പ്ര​തി​ഭ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്വൈ​ത് മ​നോ​ജി​നും ക​ലാ​തി​ല​ക​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​വ്ന ര​മ്യ ജോ​യി​ഷി​നും ട്രോ​ഫി​ക​ളും സ്വ​ർ​ണ പ​ത​ക്ക​ങ്ങ​ളും ന​ൽ​കി.

ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി നാ​യ​ർ സ്വാ​ഗ​ത​വും വി.​ആ​ർ. മ​നോ​ജ്‌ ന​ന്ദി​യും പ​റ​ഞ്ഞു. ദി​വ്യ മ​നോ​ജ്‌, അ​പ​ർ​ണ വ​രു​ൺ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ദി​ൽ​രാ​ജ് ആ​ർ. നാ​യ​ർ, പി.​ടി. സ​ബീ​ർ, ദീ​പ​ക് മോ​ഹ​ൻ​ദാ​സ്, അ​ജി​ത്, അ​ബ്ദു​സ​ലാം, കീ​ർ​ത്തി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam SectionBalakalotsavam
News Summary - Malayalam Section Balakalotsavam concludes
Next Story