Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാളം ഒമാൻ ചാപ്റ്റർ...

മലയാളം ഒമാൻ ചാപ്റ്റർ പ്രഥമ ഗുരുദക്ഷിണ പുരസ്​കാരം ബിനു കെ.സാമിന്

text_fields
bookmark_border
മലയാളം ഒമാൻ ചാപ്റ്റർ പ്രഥമ ഗുരുദക്ഷിണ പുരസ്​കാരം ബിനു കെ.സാമിന്
cancel
camera_alt

ബി​നു കെ.​സാം

മ​സ്​​ക​ത്ത്: മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ബ​ഹു​മു​ഖ​പ്ര​തി​ഭ​ക​ളാ​യ ഭാ​ഷാ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന പ്ര​ഥ​മ ഗു​രു​ദ​ക്ഷി​ണ പു​ര​സ്​​കാ​രം പ​ത്ത​നം​തി​ട്ട സെ​ന്‍റ്​ മേ​രീ​സ്​ ഹൈ​സ്​​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​നും കു​ട്ടി​ക​ളു​ടെ രാ​ജ്യാ​ന്ത​ര​പ​രി​ശീ​ല​ക​നും എ​ഴു​ത്തു​കാ​ര​നും ​േവ്ലാ​ഗ​റു​മാ​യ ബി​നു കെ. ​സാ​മി​ന്. ഏ​പ്രി​ൽ 28ന് ​മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ മ​സ്​​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള മ​ഹോ​ൽ​സ​വ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും ശി​ൽ​പ​വു​മ​ട​ങ്ങു​ന്ന പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൻ​വ​ർ ഫു​ല്ല, വൈ​സ്​ ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ​ൻ എ​ട​പ്പാ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത് എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ധ്യാ​പ​ന​ത്തി​ൽ നി​ര​ന്ത​ര​മാ​യി നൂ​ത​നാ​ശ​യ​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ച്ച​താ​ണ് ബി​നു കെ.​സാ​മി​നെ പ്ര​ധാ​ന​മാ​യും ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് പു​ര​സ്​​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​ർ​ജ് ല​സ്​​ലി, ഹ​സ്​​ബു​ള്ള മ​ദാ​രി, അ​ജി​ത് പ​ന​ച്ചി​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഭാ​ഷ അ​നാ​യാ​സം പ​ഠി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ അ​ക്ഷ​ര​ക്ക​ളി, പ​ഠ​ന​ത്തി​ൽ ചീ​ട്ടു​ക​ളി​യു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ക്ഷ​ര​ച്ചീ​ട്ട്, റോ​ഡു​നി​യ​മ​ങ്ങ​ൾ ക​ളി​യി​ലൂ​ടെ വേ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ വ​ഴി​കാ​ട്ടി -പാ​മ്പും കോ​ണി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യ നൂ​ത​നാ​ശ​യ​ങ്ങ​ളാ​ണ്.

പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ നാ​ല്​ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ൽ നി​യ​മം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​ടു​ന്ന​വ​ർ​ക്ക് സ​മൂ​ഹം ന​ൽ​കേ​ണ്ട പ​രി​ഗ​ണ​ന, ല​ഹ​രി ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത, പ്ര​കൃ​തി​സം​ര​ക്ഷ​ണം എ​ന്നീ പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ ആ​ശ​യ​സം​വേ​ദ​നം എ​ത്ര അ​നാ​യാ​സം കു​ട്ടി​ക​ളി​ൽ എ​ത്തു​ന്നു എ​ന്ന​തി​ന്‍റെ അ​നു​ക​ര​ണീ​യ മാ​തൃ​ക​ക​ൾ ബി​നു കെ. ​സാ​മി​നെ വ്യ​ത്യ​സ്​​ത​നാ​ക്കു​ന്നു​വെ​ന്ന് പു​ര​സ്​​കാ​ര​നി​ർ​ണ​യ​സ​മി​തി പ​റ​ഞ്ഞു. ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​തി​വാ​ര പ​ഠ​ന പം​ക്​​തി​യാ​യ പ​തി​രും ക​തി​രും തു​ട​രു​ന്ന​തും സാ​ഹി​ത്യ​ലോ​ക​ത്തെ സാ​ന്നി​ധ്യ​വും പു​ര​സ്​​കാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച ഘ​ട​ക​മാ​യി. പ​ത്ത​നം​തി​ട്ട തേ​ക്കു​തോ​ട് കു​ള​ത്തു​ങ്ക​ൽ, അ​ധ്യാ​പ​ക​ദ​മ്പ​തി​ക​ളാ​യ സാ​മു​വ​ൽ കു​ള​ത്തു​ങ്ക​ലി​ന്‍റെ​യും ജി. ​ദീ​നാ​മ്മ​യു​ടെ​യും മ​ക​നാ​ണ്​ ബി​നു കെ. ​സാം. ഭാ​ര്യ കോ​ട്ട​യം സി.​എം.​എ​സ്. കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ മി​നി മ​റി​യം സ​ഖ​റി​യ. മ​ക​ൾ ആ​ർ​ച്ച ഡൈ​ന ബം​ഗ​ളു​രു ൈക്ര​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamOmangurudakshina awardBinu K. Sam
News Summary - Malayalam Oman Chapter first gurudakshina award to Binu K. Sam
Next Story