മലയാളം ഒമാൻ ചാപ്റ്റർ ‘മലയാള സന്ധ്യ’ ആഘോഷിച്ചു
text_fieldsമലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘മലയാള സന്ധ്യ’ കേരളപ്പിറവി ദിനാഘോഷത്തിൽനിന്ന്
മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ‘മലയാള സന്ധ്യ’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഡോ. സി.എം. നജീബ് ഉദ്ഘാടനം ചെയ്തു മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷതവഹിച്ചു.ജനറൽ പ്രവാസി എഴുത്തുകാരായ അഫ്സൽ ബഷീർ, ശശികല നായർ, സെബ ജോയ് കാനം, പ്രിജിത സുരേഷ് തുടങ്ങിയവർക്ക് പുരസ്കാരം നൽകി. കൾചറൽ കോഓഡിനേറ്റർ രാജൻ വി. കോക്കൂരി എഴുതിയ ‘ബോൺ ടു ഡ്രീം’ എന്ന പുസ്തകം ഡോ. സി.എം. നജീബ് സദാനന്ദൻ എടപ്പാളിന് നൽകി പ്രകാശനം നിർവഹിച്ചു.
അജയൻ പൊയ്യാറ, അഡ്വ. പ്രസാദ്, അനീഷ് കടവിൽ, അപർണ വിജയൻ, മനോഹരൻ കണ്ടൻ, സിദ്ദീഖ് എ.പി കുഴിങ്ങര, മനോഹർ മാണിക്കത്ത്, തിച്ചൂർ സുരേന്ദ്രൻ, നിസാർ ഇൽതുമിഷ്, റഷീദ രാജൻ, സെക്രട്ടറി രതീഷ് പട്ടിയാത്ത്, രക്ഷാധികാരി ഹസ്ബുല്ല മദാരി, ഉപദേശക സമിതി അംഗം ഡോ. രശ്മി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മസ്കത്ത് പഞ്ചവാദ്യം അവതരിപ്പിച്ച ഇടക്ക വാദ്യാലയം, നന്മ കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിര, കബീർ യൂസുഫ് സംവിധാനം ചെയ്ത മയക്കുമരുന്നിനെതിരെയുള്ള പ്രമേയമായ ‘പാറു’ എന്ന ഹ്രസ്വ ചിത്രം പ്രദർശനം തുടങ്ങിയവ നടന്നു. സത്യനാഥ് കെ. ഗോപിനാഥ്, അനിൽ ജോർജ് അട്ടിപ്പേറ്റി, അശോകൻ വള്ളിക്കാവ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

