മലയാളി മംസ് ശിശുദിനവും ദേശീയ ദിനവും ആഘോഷിച്ചു
text_fieldsമസ്കത്ത്: മലയാളി മംസ് മിഡിലീസ്റ്റ് ഒമാൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗോൾഡൻ തുലിപ് ഹോട്ടലിൽ ശിശുദിനവും ഒമാന്റെ 52ാം ദേശീയ ദിനവും ആഘോഷിച്ചു. കുട്ടികളും അമ്മമാരും പങ്കെടുത്ത പരിപാടിയിൽ നിരവധി കലാപരിപാടികളും കുട്ടികളുടെ ഫാഷൻഷോയും അരങ്ങേറി.
45 വർഷത്തിലധികമായി ഒമാനിൽ താമസിച്ചുവരുന്ന കവയിത്രി സുഹ്റ ഹംസയെ ആദരിച്ചു. സുഹ്റയുടെ പത്തോളം കവിതകൾക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം നൽകിയിട്ടുണ്ട്. വൈകീട്ട് മൂന്നു മണി മുതൽ ആറര വരെ നീണ്ടുനിന്ന പരിപാടിയിൽ അമ്മമാരുടെ നൃത്തവും അരങ്ങേറി.
കൺവീനർ മോന മോഹദീൻ, കോഓഡിനേറ്റർമാരായ സ്മിത നായർ, സിന്ധു സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. മലയാളി മംസ് മിഡിലീസ്റ്റ് സലാല അഡ്മിൻ നിത്യ ജിഗീഷ് പരിപാടിയിൽ പങ്കെടുത്തു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വീട്ടമ്മമാരുടെ കൂട്ടായ്മയാണ് മലയാളി മംസ് മിഡിലീസ്റ്റ്. സ്ത്രീകളിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. എം.ഐ.എം.എം.ഇ ഒമാൻ (MIMME oman) എന്ന് ഫേസ്ബുക്കിൽ സെർച്ച് ചെയ്താൽ ഈ ഗ്രൂപ്പിൽ അംഗമാകാൻ കഴിയുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

