മലയാളം മിഷൻ സുഹാർ മേഖല സുഗതാഞ്‌ജലി കാവ്യാലാപന മത്സരം
text_fieldsസുഹാർ: മലയാളം മിഷൻ സുഹാർ മേഖലയുടെ നേതൃത്വത്തിൽ സുഗതാഞ്‌ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. സുഹാർ കിഡ്സ് നഴ്സറിയിൽ രാവിലെ 10 ന് പരിപാടികൾ ആരംഭിച്ചു. ലിൻസി സുഭാഷ് സ്വാഗതം പറഞ്ഞു. മുരളികൃഷ്ണൻ അധ്യക്ഷനായ ചടങ്ങ് സുഹാർ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. റോയ് പി. വീട്ടിൽ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക പ്രവർത്തകരായ വാസുദേവൻ നായർ, സുനിൽകുമാർ, ഹാഷിഫ്, ബിജു, രാഹുൽ, ഉഷാദേവി ടീച്ചർ എന്നിവർ ആശംസ നേർന്നു. ഹസിത സുഷം വിധികർത്താക്കളെ പരിചയപ്പെടുത്തി. സുഹാർ ഇന്ത്യൻ സ്കൂളിലെ അധ്യാപകരായ എൻ. പി. മനോജും വിജിത ടീച്ചറും മത്സരത്തിന്റെ വിധിനിർണയം നടത്തി. മത്സര വിജയികൾ:
സബ് ജൂനിയർ വിഭാഗത്തിൽ ആദിയ ധനിൽ ഒന്നും അഹാന രാജേഷ് രണ്ടും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേഷ് ഒന്നും ദിയ ആർ. നായർ രണ്ടും ഗൗരി ഇളയിടം, മൻഹ മറിയം എന്നിവർ മൂന്നും സ്ഥാനം നേടി. തൻവി രാജേഷ്, മാധവ് സഞ്ജീവ് എന്നിവർ പ്രോത്സാഹന സമ്മാനം നേടി. സീനിയർ വിഭാഗംത്തിൽ അവന്തിക സുരേഷ് ഒന്നാംസ്ഥാനംനേടി.
മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർ ഒമാൻ ചാപ്റ്റർ തല മത്സരത്തിൽ മൽസരിക്കും. ഒമാൻ ചാപ്റ്റർ തല മത്സരത്തിന്റെ തീയതിയും വേദിയും പിന്നീട് അറിയിക്കും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മലയാളം മിഷൻ പ്രവർത്തകർക്കും മലയാളം മിഷനുവേണ്ടി ശ്രീജേഷ് പാട്യം നന്ദി അറിയിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെയും ആവേശത്തോടെയും സുഗതാഞ്‌ജലി കാവ്യാലാപന മത്സരം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

