മലയാളം മിഷൻ ഒമാൻ നിസ്വ മേഖല സുഗതാഞ്ജലി മത്സരം സംഘടിപ്പിച്ചു
text_fieldsമലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ഭാഗമായ നിസ്വ മേഖല സുഗതാഞ്ജലി വാർഷിക കാവ്യാലാപന മത്സരത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ഭാഗമായ നിസ്വ മേഖല സുഗതാഞ്ജലി വാർഷിക കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. നിസ്വയിലെ ടെലി റെസ്റ്റോറന്റ് ഹാളിലാണ് മത്സരപരിപാടികൾ നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ ഈവ് ടെസ്സ ഷോൺ ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ദിയ ഷൈൻ കീർത്തന, സതീഷ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. അശ്വമാലിക അരുൺകുമാർ, സിയ അരീക്കോട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ശിവാനി ശരവണൻ ഒന്നാം സ്ഥാനം നേടി.
ഷാനവാസ് മാഷ് അധ്യക്ഷത വഹിച്ചു. രജനി ടീച്ചർ സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് സിജോ മാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

