മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി കാവ്യാലാപനം ഫൈനൽ സംഘടിപ്പിച്ചു
text_fieldsസീനിയർ വിഭാഗം: അവന്തിക സുരേഷ്, ജൂനിയർ വിഭാഗം വിജയികൾ: ദിവ്യ ആർ. നായർ (ഫസ്റ്റ്), മൻഹ മർയം (സെക്കൻഡ്), സയാൻ സന്ദേശ് (തേർഡ്), സബ്ജൂനിയർ വിഭാഗം വിജയികൾ:: ശിവന്യ ശ്രീകുമാർ (ഫസ്റ്റ്), മീനാക്ഷി മധു (സെക്കൻഡ്), ദേവശ്രീ സുജീഷ് (തേർഡ്)
മസ്‌കത്ത് : മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഒമാൻ ചാപ്റ്റർ തല ഫൈനൽ മത്സരം നടന്നു. ഒമാനിലെ വിവിധ മേഖലകളിൽ നടന്ന മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
മലയാളം മിഷന്‍ സ്ഥാപക ഭരണസമിതി അംഗമായിരുന്ന സുഗതകുമാരി കുമാരിയുടെ സ്മരണാർഥം എല്ലാ വര്‍ഷവും മലയാളം മിഷന്‍ ആഗോളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. കടമ്മനിട്ടക്കവിതകളാണ് ഇത്തവണ കുട്ടികൾക്ക് ആലപിക്കാൻ നൽകിയത്. സബ്ജൂനിയർ വിഭാഗത്തിൽ മസ്‌കത്ത് മേഖലയിൽ നിന്നുള്ള ശിവന്യ ശ്രീകുമാർ ഒന്നാം സ്ഥാനവും മീനാക്ഷി മധു രണ്ടാം സ്ഥാനവും സൂർ മേഖലയിൽ നിന്നുള്ള ദേവശ്രീ സുജീഷ് മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ സുഹാർ മേഖലയിൽ നിന്നുള്ള ദിയ ആർ നായർ ഒന്നാം സ്ഥാനവും മൻഹ മറിയം രണ്ടാം സ്ഥാനവും സയൻ സന്ദേശ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സൊഹാർ മേഖലയിൽ നിന്നുള്ള അവന്തിക സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. ചാപ്റ്റർ തല ഫൈനലിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികൾ സുഗതഞ്ജലി ആഗോള തല കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയതായി മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ അറിയിച്ചു. മലയാളം മിഷൻ ഭാരവാഹികൾ, പ്രവർത്തക സമിതിയംഗങ്ങൾ തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

