മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർതല ഫൈനൽ മത്സരം
text_fieldsമലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി കാവ്യാലാപന ഫൈനൽ മത്സരത്തിൽനിന്ന്
മസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപനമത്സരം ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മേഖലാതല മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്. നിസ്വ ഫിർഖിലെ ബദർ അൽ സമക്ക് സമീപമുള്ള ടെലി റെസ്റ്റാറന്റിൽ വെച്ചായിരുന്നു ഫൈനൽ മത്സരങ്ങൾ.
മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ പരിധിയിലുള്ള മസ്കത്ത്, നിസ്വ, ഇബ്ര, സോഹാർ, സൂർ, സീബ് മേഖല മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിച്ച് വിജയിച്ച 29 കുട്ടികളാണ് ചാപ്റ്റർ തല ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ജൂനിയർ വിഭാഗത്തിൽ ആലാപ് ഹരിദാസ് ഒന്നാം സ്ഥാനവും ദിയ ആർ നായർ രണ്ടാം സ്ഥാനവും നിക്സ സജിത്ത് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ധ്യാന നിധീഷ്കുമാർ ഒന്നാം സ്ഥാനവും മുഹമ്മദ് മാസിൻ രണ്ടാം സ്ഥാനവും ആദിൽ കുര്യൻ വർഗീസ് മൂന്നാം സ്ഥാനവും നേടി.
പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡംഗം വിത്സൺ ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ. രത്നകുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി. ശ്രീകുമാർ, ജോയന്റ് സെക്രട്ടറിമാരായ രാജീവ് മഹാദേവൻ, അനുപമ സന്തോഷ്, ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, കെ.എം.സി.സി പ്രതിനിധി അബ്ദുൽ ഹഖ്, ഐ.സി.എഫ് പ്രതിനിധി മുഹമ്മദ് ശരീഫ്, സാമൂഹികപ്രവർത്തകരായ സുബൈർ, സുനിൽ പൊന്നാനി, ഹരിദാസ്, ഷെറീഫ്, മേഖല കോഓഡിനേറ്റർ വിജീഷ്, സിജോ, ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരാഥികൾക്ക് ആശസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൈ പിടിച്ച് തിരികെയെത്തിക്കുന്നതിനായി തന്റെ രണ്ടു വർഷത്തെ സമ്പാദ്യം കരുതി സൂക്ഷിച്ചിരുന്ന കുടുക്ക മലയാളം മിഷൻ നിസ്വ മേഖല കമ്മിറ്റിക്ക് കൈമാറിയ ഇന്ത്യൻ സ്കൂൾ നിസ്വ ആറാം ക്ലാസ് വിദ്യാർഥിനി അംന അൻസാറിനെ പരിപാടിയിൽ ആദരിച്ചു.കാവ്യാലാപന മത്സരപരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷാപ്രവർത്തകരെയും ഭാഷാധ്യാപകരെയും രക്ഷിതാക്കളെയും അഭിവാദ്യം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

