മലയാളം മിഷന് ബുറൈമി പ്രവേശനോത്സവവും സുഗതാഞ്ജലി മത്സരവും
text_fieldsമലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ ബുറൈമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവവും സുഗതാഞ്ജലി കാവ്യാലാപനമത്സരവും
ബുറൈമി: മലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ ബുറൈമിയുടെ ആഭിമുഖ്യത്തില്‍ പ്രവേശനോത്സവവും, സുഗതാഞ്ജലി കാവ്യാലാപനമത്സരവും സംഘടിപ്പിച്ചു. ബുറൈമി പഠനകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ സെക്രട്ടറി അനു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബുറൈമി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു വര്‍ഗീസ് മുഖ്യാതിഥിയായി. മലയാളം മിഷന് ഒമാന്‍ ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവന്, പ്രവര്‍ത്തക സമിതി അംഗം സജീഷ് ശങ്കര്‍, സാമൂഹ്യ പ്രവര്‍ത്തകരായ രാജേഷ്, മുരളീകൃഷ്ണന്, ജോ കുര്യന്, സെയ്ഫുദ്ദീന്‍ മാള എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് കുമരകം അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ഷൈജു സ്വാഗതവും അനൂജ പ്രവീണ്‍ നന്ദിയും പറഞ്ഞു.
മലയാളത്തിന്റെ പ്രിയ കവയിത്രിയും മലയാളം മിഷന് ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ഥം മലയാളം മിഷന് വാര്‍ഷികമായി നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയില്‍ ഒ.എന്‍ വിയുടെ കവിതകളാണ് വിദ്യാര്‍ഥികള്‍ ആലപിക്കേണ്ടിയിരുന്നത്.
കാവ്യാലാപന മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ക്രിസ്വിന് പ്രിന്‍സ്, ഷെസാ സുബൈദ, സഞ്ജന സന്തോഷ് എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ആന്സ്ലേ ഷാജി, അര്‍ച്ചിത് രാജേഷ് നായര്‍, ഹരേണ്‍ തമ്പി ബിനു എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒമാനിലെ വിവിധ മേഖലാമത്സരങ്ങളില് ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റര്‍ തല ഫൈനല്‍ മത്സരം ഈ മാസം 26ന് ഇബ്രയില്‍ െവച്ച് നടക്കുമെന്ന് മലയാളം മിഷന് ഒമാന്‍ ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

