മലയാള മഹോത്സവം: പ്രചാരണ ബ്രോഷര്‍ പ്രകാശനം ചെയ്തു
text_fieldsമലയാള മഹോത്സവത്തിന്റെ പ്രചാരണ ബ്രോഷര്‍
ഡോ. പി. മുഹമ്മദലിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രില്‍ 28ന് സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തിന്റെ പ്രചാരണ ബ്രോഷര്‍ ഡോ. പി. മുഹമ്മദലിക്ക് കൈമാറി പ്രകാശനം ചെയ്തു.
മലയാളം ഒമാന്‍ ചാപ്റ്റര്‍ രക്ഷാധികാരികളായ ഹസ്ബുല്ല മദാരി, അജിത് പനിച്ചിയില്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്മാന് സദാനന്ദന് എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത്, ട്രഷറര്‍ രവീന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാള ഭാഷയും സാഹിത്യവും തനിമ നഷ്ടപ്പെടാതെ പുതിയ തലമുറക്ക് കൈമാറുക, ഭാഷയുടെ സ്വത്വം പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലയാളം ഒമാന്‍ ചാപ്റ്റര്‍.

