Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​നം നി​റ​ച്ച്...

മ​നം നി​റ​ച്ച് മ​ല​യാ​ള മ​ഹോ​ത്സ​വം

text_fields
bookmark_border
malayalam oman chapter
cancel
camera_alt

മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ മ​ല​യാ​ള​ മ​ഹോ​ത്സ​വ​ം നടൻ ഇ​ബ്രാ​ഹിം കു​ട്ടി ഉദ്ഘാടനം ചെയ്യുന്നു

മ​സ്​​ക​ത്ത്: മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ സീ​ബി​ലെ റാ​മി റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള മ​ഹോ​ത്സ​വം 2023 ഭാ​ഷാ​സ്​​നേ​ഹം​കൊ​ണ്ടും പ​രി​പാ​ടി​ക​ളി​ലെ വൈ​വി​ധ്യം​കൊ​ണ്ടും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. രാ​വി​ലെ 10ന് ​ച​ല​ച്ചി​ത്ര ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ആ​ഗോ​ള സാ​ഹി​ത്യ​ത്തി​ലെ ഇ​ന്ത്യ​ൻ മു​ഖ​മാ​യ ശ്യാം ​സു​ധാ​ക​ർ, മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ സ്​​ഥാ​പ​ക ചെ​യ​ർ​മാ​നും അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ പീ​സ്​ ക​മീ​ഷ​ണ​റു​മാ​യ ഡോ. ​ജോ​ർ​ജ് ലെ​സ്ലി എ​ന്നി​വ​രു​മാ​യി കു​ട്ടി​ക​ളു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യോ​ടെ​യാ​ണ് മ​ല​യാ​ള മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

മ​ല​യാ​ളം മി​ഷ​ൻ മു​ൻ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​ൻ ബി​നു കെ. ​സാം നേ​തൃ​ത്വം ന​ൽ​കി​യ നി​ല്ല് നി​ല്ല് സു​ല്ല് സു​ല്ല് എ​ന്ന കു​ട്ടി​ക്കൂ​ട്ടം ഒ​മാ​നി​ലെ കു​ട്ടി​ക​ൾ​ക്ക് അ​വി​സ്​​മ​ര​ണീ​യാ​നു​ഭ​വ​മാ​യി. നാ​ട്ടു​വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞും മു​ത്ത​ശ്ശി​ക്ക​ഥ​ക​ൾ കേ​ട്ടും ക​ടം​ക​ഥ​ക​ൾ പാ​ടി​യും നാ​ട​ൻ ശീ​ലു​ക​ളി​ൽ ര​സി​ച്ചും ചി​രി​ച്ചും ചി​ന്തി​ച്ചും ആ​ർ​ത്തു​ല്ല​സി​ച്ചും നാ​ട്ടി​ലെ വേ​ന​ല​വ​ധി​യു​ടെ നേ​ര​നു​ഭ​വ​മാ​യി മാ​റി ഒ​മാ​നി​ലെ കു​ട്ടി​ക​ൾ​ക്ക് ബി​നു കെ. ​സാ​മി​നോ​ടൊ​പ്പ​മു​ള്ള ഒ​രു പ​ക​ൽ. നാ​ട്ടി​ലെ മ​ല​യാ​ളി​ക്കു​ട്ടി​ക​ളേ​ക്കാ​ൾ ഭാ​ഷാ​സ്​​നേ​ഹ​വും അ​ക്ഷ​ര​ശു​ദ്ധി​യും അ​റി​വു​ള്ള​വ​രു​മാ​ണ് ഒ​മാ​നി​ലെ മി​ക്ക കു​ട്ടി​ക​ളു​മെ​ന്ന് മ​ല​യാ​ളി​ക്കു​ട്ടി മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​കീ​ട്ട്​ ന​ട​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​നം ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പു​ള്ള എ​ഴു​ത്തും ആ​ഴ​മു​ള്ള വാ​യ​ന​യും ന​ഷ്​​ട​മാ​കു​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ സാം​സ്​​കാ​രി​ക​ത നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൻ​വ​ർ ഫു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹു​മു​ഖ​പ്ര​തി​ഭ​ക​ളാ​യ ഭാ​ഷാ​ധ്യാ​പ​ക​ർ​ക്ക് മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഗു​രു​ദ​ക്ഷി​ണ പു​ര​സ്​​കാ​രം കു​ട്ടി​ക​ളു​ടെ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​നും ​​​​​​​​​േവ്ലാ​ഗ​റും എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ​ത്ത​നം​തി​ട്ട സെ​ന്‍റ്​ മേ​രീ​സ്​ ഹൈ​സ്​​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ ബി​നു കെ. ​സാ​മി​ന് സ​മ്മാ​നി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​​കാ​രം. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും തൃ​ശൂ​ർ സെ​ന്‍റ്​ തോ​മ​സ്​ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ ശ്യാം ​സു​ധാ​ക​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​സ്​​ബു​ല്ല മ​ദാ​രി, അ​ജി​ത് പ​ന​ച്ചി​യി​ൽ, ഫൈ​സ​ൽ ടി.​വി.​കെ, അ​ജി​ത് പ​യ്യ​ന്നൂ​ർ, അ​നി​ൽ ജോ​ർ​ജ്, ര​വീ​ന്ദ്ര​ൻ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ്​ ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ​ൻ എ​ട​പ്പാ​ൾ സ്വാ​ഗ​ത​വും ക​ൾ​ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ വി ​കോ​ക്കൂ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam festival
News Summary - Malayalam festival
Next Story