മലയാളി ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു
text_fieldsഡോ.നവാഫ് ഇബ്രാഹിം
മസ്കത്ത്: മലയാളി യുവ ഡോക്ടർ ഒമാനിലെ വാദിയിൽ മുങ്ങിമരിച്ചു. മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. നിസ്വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഒമാനിലെ ഇബ്രിയിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ഭാര്യ ഡോ. നിഷിയയും മകനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു. മകനുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ കാൽ വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റുകൾ എത്തിയാണ് പുറത്തെടുത്തത്. ഉടനെ സി.പി.ആർ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഇബ്രാഹിം. ഇബ്രി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

