സലാലയിലെ മലയാള വിഭാഗം കലാ മാമാങ്കത്തിന് ഉജ്ജ്വല സമാപനം
text_fieldsസലാലയിൽ മലയാള വിഭാഗം സംഘടിപ്പിച്ച ബാലകലോത്സത്തിൽ കലാപ്രതിഭ,കലാതിലകം,
ഭാഷാശ്രീ അവാർഡുകൾ നേടിയ വിദ്യാർഥികൾ അതിഥികളിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
സലാല: സലാലയിലെ മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് പ്രൗഢമായ സമാപനം. സോഷ്യൽ ക്ലബ് ഹാളിൽ അഞ്ചു വാരാന്ത്യങ്ങളിലായി ഏഴു ദിവസമായി രണ്ടു വേദികളിൽ നടന്ന മത്സരങ്ങൾക്കാണ് തിരശ്ശീല വീണത്. കലാ പ്രതിഭയായി അദീപ് ക്രഷ്ണകുമാറിനെയും കലാതിലകമായി ബി.ശ്രീനിധിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് അമാൻ, അഖില അനൂപ്, അമേയ മെഹ്റീൻ എന്നിവർ ഭാഷാശ്രീ പുരസ്കാരം നേടി.
സ്റ്റേജ് സ്റ്റേജിതര 39 ഇനങ്ങളിലായി അഞ്ചു വിഭാഗങ്ങളിൽ 600 ലധികം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.സമാപന പരിപാടിയിൽ മലയാള വിഭാഗം കൺവീനർ എ.പി. കരുണൻ അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ , രാകേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. വിജയികൾക്ക് മുഖ്യാതിഥികളും കോ കൺവീനർ റഷീദ് കൽപ്പറ്റ, ബാലകലോത്സവം കൺവീനർ എം.കെ. ഷജിൽ , ട്രഷറർ സജീബ് ജലാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ വിഭാഗത്തിലും വിജയികളായവർക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും മുൻ കൺവീനർമാരും സ്പോൺസേഴ്സ് പ്രതിനിധികളും സമ്മാനങ്ങൾ നൽകി.
കലോത്സവ ഊട്ടുപുരക്ക് നേതൃത്വം നൽകിയ സുരേഷ് കരുവണ്ണൂർ, വിപിൻ പിലാത്തറ, മധു. പി നായർ എന്നിവർക്ക് പ്രശാന്ത് നമ്പ്യാർ, മണികണ്ഠൻ, ഡെന്നി ജോൺ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മലാളവിഭാഗം സ്വാഗത ഗാനത്തിന്റെ പ്രകാശനം ഡോ.കെ. സനാതനൻ, സണ്ണി ജേക്കബ്എന്നിവർ ചേർന്ന് നിർവഹിച്ചു. മലയാള വിഭാഗത്തിലെ അംഗങ്ങളും രക്ഷിതാക്കളും ഉൾെപ്പടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. കോ കൺവീനർ റഷീദ് കൽപ്പറ്റ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

