Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മലവെള്ള...

ഒമാനിൽ മലവെള്ള പാച്ചിലിൽപെട്ട മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
ഒമാനിൽ മലവെള്ള പാച്ചിലിൽപെട്ട മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
cancel

മസ്​കത്ത്​: മസ്​കത്തിൽ നിന്ന്​ 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ (വാദി) കാണാതാ യ രണ്ട്​ മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി ബിജീഷ്​, കൊല്ലം സ്വദേശി സുജിത്ത്​ എന്നിവരാണ്​ മരിച്ചത്​. വാഹനം ഒഴുക്കിൽ പെട്ട സ്​ഥലത്ത്​ നിന്ന്​ അൽപം അകലെ നിന്നാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. സിവിൽ ഡിഫൻസിന്​ ഒപ്പം മലയാളി സാമൂഹിക പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

ഇബ്രിക്കടുത്ത്​ അറാഖിയിൽ സൂപ്പർമാർക്കറ്റ്​ നടത്തിവരുകയായിരുന്നു ഇരുവരും. അമല എന്ന സ്​ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക്​ പോകുന്നതിനിടെയാണ്​ ഇവരുടെ വാഹനം ഒഴുക്കിൽ പെട്ടത്​. ഞായറാഴ്​ച വൈകുന്നേരം ഏഴുമണിയോടെയാണ്​ സംഭവം. ഒഴുക്കിൽ പെട്ട വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന്​ ഇവർ സുഹൃത്തിനെ വിളിക്കുകയും മാപ്പ്​ അടക്കം അയച്ചുകൊടുക്കുകയും ചെയ്​തിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന്​ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും രാത്രി തന്നെ തെരച്ചിൽ ആരംഭിക്കുകയും ചെയ്​തു. രാത്രി തന്നെ ഇരുവരും സഞ്ചരിച്ച വാഹനം കണ്ടെത്തിയിരുന്നു.

തിങ്കളാഴ്​ച രാവിലെ തെരച്ചിൽ പുനരാരംഭിച്ച്​ വൈകാതെ ബിജീഷി​​െൻറ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ്​ കുറച്ചുകൂടി ദൂരെ നിന്ന്​ സുജിത്തി​​െൻറ മൃതദേഹം കണ്ടെത്തിയത്​. സുജിത്തി​​െൻറ മാതാപിതാക്കളും ഭാര്യയുമടക്കം കുടുംബാംഗങ്ങൾ ഒമാനിലുണ്ട്​. ബിജീഷും കുടുംബസമേതമായിരുന്നു താമസം.
ന്യൂനമർദത്തെ തുടർന്ന്​ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ ഞായറാഴ്​ച അനുഭവപ്പെട്ടത്​. മഴയെ തുടർന്ന്​ ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ്​ രൂപപ്പെട്ടത്​. ഇരുവരും അപകടത്തിൽ പെട്ട വാർത്തയറിഞ്ഞ്​ ഞായറാഴ്​ച രാത്രി അന്വേഷിക്കാൻ പോയ കൊല്ലം സ്വദേശി അനീഷി​​െൻറ വാഹനം മറ്റൊരു വെള്ളക്കെട്ടിൽ അപകടത്തിൽ പെട്ടിരുന്നു. വാഹനം തകരാറിലായെങ്കിലും ആൾ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - malayalais dead bodies found oman-gulf news
Next Story