Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര ദിന ക്വിസ്‌ മത്സരവുമായി മലർവാടി സലാല

text_fields
bookmark_border
സ്വാതന്ത്ര ദിന ക്വിസ്‌ മത്സരവുമായി മലർവാടി സലാല
cancel

സലാല: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച്‌ മലർവാടി ബാലസംഘം സലാലയിൽ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ വിവിധ കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

സബ്ജൂനിയർ വിഭാഗത്തിൽ ഐറ അദ്നാൻ ഒന്നാം സ്ഥാനവും അലി അബാൻ രണ്ടാം സ്ഥാനവും ഫൈഹ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ധൻവി ഒന്നാം സ്ഥാനവും ഫാത്തിമ യൂസഫ് രണ്ടാം സ്ഥാനവും ഇഹാ റെനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഇഷാ ഫാത്തിമ, ഇഷാ നാമിയ,അൻവിത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഹെവൻസ് പ്രിൻസിപ്പൽ അജ്മൽ അസ്‌ലം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഐ.എം.ഐ വനിത പ്രസിഡന്റ്‌ ഫസ്ന അനസ് , പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി തസ്റീനഗഫൂർ തുടങ്ങിയവർ സമ്മാനവിതരണം നിർവഹിച്ചു. മലർവാടി കൺവീനർ റജീന, മുംതാസ്, സൽമ, സജ്ന, നിഷ തുടങ്ങിയവർ നേത്യത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malarwadi Salala organized an Independence Day quiz competition
Next Story