Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: മലപ്പുറം...

കോവിഡ്​: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പരപ്പനങ്ങാടി കെ.പി.എ റോഡ്​ ഹിദായ നഗർ പാലശ്ശേരി അബ്​ദുല്ല കോയ (65) ആണ് സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെ​ മരിച്ചത്​.

മൂത്രാശയ രോഗത്തെ തുടർന്ന്​ 22 ദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ പനിയും ന്യുമോണിയ ബാധയും ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്​ച നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു​.

26 വർഷമായി അബ്​ദുല്ല കോയ ഒമാനിലുണ്ട്​. മകൻ സൈനുൽ ആബിദീനുമൊത്ത്​ ബിദായയിൽ ഷോപ്പിങ്​ സെൻറർ നടത്തിവരുകയായിരുന്നു. ഷരീഫയാണ്​ ഭാര്യ. മറ്റുമക്കൾ: നിസാമുദ്ദീൻ, സമീന, ഹഫ്​സത്ത്​, ശബ്​ന. മരുമക്കൾ: അഷ്​റഫ്​, മുനീർ, ഇസ്​മാഇൗൽ, സബീദ, അതിഖ. കോവിഡ്​ ബാധിച്ച്​ മരിക്കുന്ന 35ാമത്തെ മലയാളിയാണ് ഇദ്ദേഹം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid death
News Summary - malappuram native died in oman due to covid
Next Story