Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനപകടം: കൊണ്ടോട്ടി...

വാഹനപകടം: കൊണ്ടോട്ടി സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
Obituary
cancel

മസ്കത്ത്​: വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ്​ സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ്​ (37) ആണ്​ മരിച്ചത്​. ശനിയാഴ്ച ഉച്ച കഴിഞ്ഞ്​ മൂന്ന​രയോടെ മിസ്​ഫ ജിഫ്​നൈനിൽ ട്രക്കുകൾ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുക​ളോടെ രക്ഷപ്പെട്ടു. സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷ​ത്തോളമായുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​.

പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryMalappuramOman
News Summary - Malappuram native died in Muscat
Next Story