Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅട്ടപ്പാടിയിലെ...

അട്ടപ്പാടിയിലെ നിർധനരായ വിദ്യാർഥികൾക്ക് സഹായ ഹസ്‌തവുമായി സംഗീത സന്ധ്യ

text_fields
bookmark_border
അട്ടപ്പാടിയിലെ നിർധനരായ വിദ്യാർഥികൾക്ക് സഹായ ഹസ്‌തവുമായി സംഗീത സന്ധ്യ
cancel
camera_alt

മ​സ്‌​ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​ഗീ​ത​സ​ന്ധ്യ​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ

സം​ഘാ​ട​ക​രോ​ടൊ​പ്പം

മ​സ്ക​ത്ത്​: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ അ​ട്ട​പ്പാ​ടി മി​ഷ​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളി​ലെ ആ​ദി​വാ​സി​ക​ളും നി​ർ​ധ​ന​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മാ​ക്കി മ​സ്‌​ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ‘സ്നേ​ഹ​സം​ഗീ​തം 2023’ എ​ന്ന് പേ​രി​ട്ട സം​ഗീ​ത​വി​രു​ന്ന് റൂ​വി പി.​സി.​ഒ ഹാ​ളി​ൽ അ​ര​ങ്ങേ​റി.

പി​ന്ന​ണി ഗാ​യ​ക​രാ​യ ജാ​സി ഗി​ഫ്‌​റ്റ്, ഇ​മ്മാ​നു​വേ​ൽ ഹെൻറി, മെ​റി​ൻ ഗ്രി​ഗ​റി, രേ​ഷ്‌​മ രാ​ഘ​വേ​ന്ദ്ര എ​ന്നി​വ​ർ സം​ഗീ​ത വി​രു​ന്നി​ൽ അ​ണി​നി​ര​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ്‌ റ്റി​ജു ഐ​പ്, അ​സോ​സി​യ​റ്റ് വി​കാ​രി ഫാ. ​എ​ബി ചാ​ക്കോ, ഇ​ട​വ​ക​യു​ടെ​യും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ​യും എ​ക്സി​ക്യൂ​ട്ടി​വ്സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ സം​ഗീ​ത​സ​ന്ധ്യ​യു​ടെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ആ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsHelpAttappadiMalankara Orthodox Church
News Summary - Malankara-Orthodox-Church-Help-Students
Next Story