Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ സ്വ​ർ​ണ​ സ​മ്മാ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു

text_fields
bookmark_border

മസ്കത്ത്: ഉത്സവകാലം പ്രമാണിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ സ്വർണ സമ്മാന പദ്ധതി ആരംഭിച്ചു. മലബാർ ഗോൾഡിെൻറ മിഡലീസ്റ്റിലെ മുഴുവൻ ഷോറൂമുകളിലുമായി മേയ് ആറു വരെയാണ് സമ്മാന പദ്ധതി നടക്കുക. 
30 കിലോ സ്വർണമാണ് മൊത്തം സമ്മാനമായി നൽകുക. ഒാരോ 50 റിയാലിനും ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു റാഫ്ൾ കൂപ്പൺ സമ്മാനമായി നൽകും. മൂന്നു നറുക്കെടുപ്പുകളിൽ ഇൗ കൂപ്പൺ ഉൾപ്പെടുത്തും. ഒാരോ നറുക്കെടുപ്പുകളിലും അര കിലോഗ്രാം സ്വർണമാണ് സമ്മാനമായി നൽകുക.  ഇതോടൊപ്പം, 500 റിയാലിന് വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഗ്രാം സ്വർണ നാണയവും 300 റിയാലിന് വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയവും സമ്മാനമായി നൽകും. ഉത്സവകാല കലക്ഷനുകൾ ഇൗമാസം 22ന് വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സിനിമാതാരം തമന്ന ഭാട്ടിയ പ്രകാശനം ചെയ്യും. ഒമാൻ അവന്യൂസ് മാളിെൻറ സെൻട്രൽ ആട്രിയത്തിലാണ് ഉത്സവ കാല ഡിസൈനുകളുടെ പ്രകാശനവും പ്രദർശനവും നടക്കുക. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malabar gold
Next Story