മലബാർ ഗോൾഡ് പുതിയ കലക്ഷൻ പുറത്തിറക്കി
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവ് എഡിഷൻ കലക്ഷൻ ബോളിവുഡ് നടി
കരീന കപൂർ ദുബൈയിൽ പുറത്തിറക്കുന്നു
മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഫെസ്റ്റിവ് എഡിഷൻ ജ്വല്ലറി കളക്ഷൻ ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഖാൻ ദുബൈയിൽ ലോഞ്ച് ചെയ്തു. 22 കാരറ്റ് സ്വർണത്തിലും വജ്രത്തിലും അമൂല്യ രത്നങ്ങളിലും രൂപകൽപന ചെയ്ത വിസ്മയിപ്പിക്കുന്ന ആഭരണ ശേഖരമാണ് പുതിയ ഫെസ്റ്റിവൽ കളക്ഷനിലൂടെ പുറത്തിറക്കുന്നത്.
മൈൻ, ആനിഖ, ഇറ, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ തുടങ്ങിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളിലെല്ലാം പുതിയ കളക്ഷൻ ലഭ്യമാകും. ആധുനിക ശൈലിയിലുള്ള ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി 18 കാരറ്റിൽ തയാറാക്കിയ അതിമനോഹരമായ ഡിസൈനുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള എല്ലാ മലബാർ ഗോൾഡ് ഷോറൂമുകളിലും പുതിയ ഫെസ്റ്റിവൽ കളക്ഷൻ ലഭ്യമാകും.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കനുസരിച്ച ആഭരണം നൽകുവാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ് എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എം ഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. കൂടാതെ, ഉപഭോക്താക്കൾക്കായി ആവേശകരമായ ഗിഫ്റ്റ് ഓഫ് ഗോൾഡ് ഓഫറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്നുണ്ട്. ഈ ഫെസ്റ്റിവൽ സീസണോടനുബന്ധിച്ചു 300 റിയാൽ വില വരുന്ന വജ്രം - രത്ന ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യ സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. ഇതിനു പുറമെ നിരവധി എക്സ്ക്ലൂസിവ് ഓഫറുകളും ആനുകൂല്യങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

