ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്
text_fieldsഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡിനുള്ള പുരസ്കാരം ഒമാന്റെ പ്രമോഷനൽ ഐഡന്റിറ്റിയുടെ ടെക്നിക്കൽ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സഈദിൽനിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനൽ ഹെഡ് കെ. നജീബ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ജ്വല്ലറി വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡിനുള്ള പുരസ്കാരം തുടർച്ചയായി ഏഴാം തവണയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വന്തമാക്കി. ഒമാനിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാന്റുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്.
ഒമാന്റെ പ്രമോഷണൽ ഐഡന്റിറ്റിയുടെ ടെക്നിക്കൽ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സഈദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാൻ റീജനൽ ഹെഡ് കെ.നജീബിന് കൈമാറി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാഞ്ച് ഹെഡ് പി. മുഹ്സിൻ , അപെക്സ് മീഡിയ എക്സിക്യൂട്ടിവ് ചെയർമാൻ സാലിഹ് സക്വാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് കൈമാറിയത്. ഈ അഭിമാനകരമായ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ റീജ്യനൽ ഹെഡ് കെ. നജീബ് പറഞ്ഞു.
ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി ഏഴാം തവണയാണ് കിരീടമണിയുന്നത്. പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി എന്ന നിലയിൽ ഞങ്ങളുടെ സ്വീകാര്യതയുടെ തെളിവാണിത്. ഈ പ്രചോദനാത്മകമായ വിജയം ഞങ്ങളുടെ ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കൾക്കും ടീം അംഗങ്ങൾക്കും നിക്ഷേപകർക്കും സമർപ്പിക്കുന്നു. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ, ഈ അസാധാരണ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഒമാനിൽ നിലവിൽ 16 ഔട്ട്ലെറ്റുകളാണുള്ളത്. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളിലുള്ള വൈവിധ്യമാർന്ന ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

