പ്രീവാറ്റ് ആനുകൂല്യങ്ങളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമസ്കത്ത്: ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീെട്ടയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രീവാറ്റ് ആനുകൂല്യങ്ങളുടെ ഭാഗമായി ആകർഷകമായ ഒാഫറുകൾ പ്രഖ്യാപിച്ചു. 300 റിയാലിനും അതിനു മുകളിലുമുള്ള തുകക്ക് വജ്ര, രത്നാഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ സ്വർണനാണയങ്ങൾ സമ്മാനമായി നൽകുന്നതാണ് കാമ്പയിൻ. 500 റിയാലിെൻറ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയവും 300 റിയാലിന് മുകളിൽ വാങ്ങുന്നവർക്ക് അര ഗ്രാം സ്വർണനാണയവും സൗജന്യമായി ലഭിക്കും.
സ്വർണവിലയിലെ കുറവും മികച്ച മൂല്യമുള്ള ലൈഫ് സ്റ്റൈൽ ഉൽപന്നം എന്നതും കണക്കിലെടുക്കുേമ്പാൾ അഞ്ചു ശതമാനം വാറ്റ് വരുന്നതിനുമുമ്പ് ഉപഭോക്താക്കൾക്ക് സ്വർണത്തിൽ നിക്ഷേപം നടത്താനും അതിെൻറ ആനുകൂല്യം നേടാനും സാധിക്കുന്ന അനുയോജ്യമായ സമയമാണിതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഡയറക്ടർ കെ. നജീബ് പറഞ്ഞു. സ്വർണ വജ്രാഭരണങ്ങളുടെ മികച്ച ശേഖരങ്ങൾ ഷോറൂമുകളിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 15 വരെ ഒമാനിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ പ്രീ-വാറ്റ് സേവിങ്സ് ഓഫർ ലഭ്യമായിരിക്കും. ബാങ്ക് മസ്കത്ത്, സുഹാർ ഇൻറർനാഷനൽ, എൻ.ബി.ഒ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കുകളുമായി സഹകരിച്ചുള്ള ൈബ നൗ പേ ലേറ്റർ സൗകര്യവും ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

