മക്ക ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഷോറൂം ബിദായയിൽ തുടങ്ങി
text_fieldsമക്ക ഹൈപ്പർ മാർക്കറ്റിന്റെ 36ാമത്തെ ഷോറൂം ബിദായയിലെ ദിയാനിൽ മുനിസിപ്പാലിറ്റി
മാനേജർ അഹമ്മദ് അൽ റാജി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മക്ക ഹൈപ്പർ മാർക്കറ്റിന്റെ 36ാമത്തെ ഷോറൂം ബിദായയിലെ ദിയാനിൽ മുനിസിപ്പാലിറ്റി മാനേജർ അഹമ്മദ് അൽ റാജി ഉദ്ഘാടനം ചെയ്തു. ഒറ്റനിലയിൽ 2000 സ്ക്വയർ മീറ്ററിൽ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങളും ഒരുക്കിയിരിക്കുന്നതായി മാനേജിങ് ഡയറക്ടർ മമ്മൂട്ടി, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ സൈഫ് മുഹമ്മദ് അബ്ദുല്ല അൽ നാമാനി, ഹിലാൽ ബിൻ മുഹമ്മദ്, സിനാൻ ബിൻ മുഹമ്മദ്, മനാഫ് ബിൻ അബൂബക്കർ, ഗ്രൂപ് ജനറൽ മാനേജർ സലീം സജിത്ത് എന്നിവർ അറിയിച്ചു.

