മക്ക ഹൈപർ മാർക്കറ്റ് 15ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsമക്ക ഹൈപർ മാർക്കറ്റിന്‍റെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായപ്പോൾ
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപർ മാർക്കറ്റിന്‍റെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വാർഷികത്തോടനുബന്ധിച്ച് ഒരുമാസത്തോളം ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഓഫറുകളും കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
15ാമത് വാർഷിക ലോഗോ കമ്പനിയുടെ മാനേജിങ് ഡയറക്ടർ മമ്മുട്ടി, കമ്പനി ഡയറക്ടർമാരായ സൈഫ് മുഹമ്മദ് അൽ നാമാനി, ഹിലാൽ ബിൻ മുഹമ്മദ്, സിനാൻ ബിൻ മുഹമ്മദ്, മനാഫ് ബിൻ അബൂബക്കർ, ജനറൽ മാനേജർ സലിം സജിത്ത് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഔട്ട് ലെറ്റിലെ സ്റ്റാഫുകൾ അവതരിപ്പിച്ച പാട്ട്, ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവയും നടന്നു.
മക്ക ഹൈപർ മാർക്കറ്റിന്‍റെ പതിനഞ്ചാം വാർഷികാഘോഷ സദസ്സ്
കമ്പനിയുടെ 15 വർഷത്തെ പ്രവർത്തനകാലയളവിൽ ആദ്യമായി മക്ക ഹൈപർ മാർക്കറ്റിന് കീഴിലുള്ള എല്ലാ ഔട്ട്ലെറ്റുകളും അടച്ചിട്ടായിരുന്നു വാർഷികപരിപാടികൾ നടത്തിയിരുന്നത്. കമ്പനിയിലെ മുഴുവൻ സ്റ്റാഫുകൾക്ക് മാനേജിങ് ഡയറക്ടർ മമ്മൂട്ടിയുടെ വീട്ടിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
മക്ക ഹൈപർ മാർക്കറ്റിലെ മുപ്പതോളം വരുന്ന ബ്രാഞ്ചുകളിൽ ജോലിചെയ്യുന്ന 1000ത്തോളം ജീവനക്കാർ സ്നേഹവിരുന്നിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

