എം.എ.കെ ഷാജഹാൻ മെമ്മോറിയൽ ഫുട്ബാൾ; ഫ്രീ കിക്ക് സൂർ ജേതാക്കൾ
text_fieldsഎം.എ.കെ ഷാജഹാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഫ്രീ കിക്ക് സൂർ
സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം സംഘടിപ്പിച്ച രണ്ടാമത് എം.എ.കെ ഷാജഹാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ഫ്രീ കിക്ക് സൂർ ജേതാക്കളായി. ഒമാനിലെ വിവിധ മേഖലകളിൽ നിന്നായി നിരവധി ടീമുകൾ മത്സരിച്ച വാശിയേറിയ മത്സരത്തിൽ ഇബ്ര സ്ട്രൈക്കേസിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഫ്രീ കിക്ക് സൂർ വിജയ കിരീടമണിഞ്ഞത്..
സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് സ്ഥാപകാംഗവും ദീർഘ കാലം ജനറൽ സെക്രട്ടറിയും ഒമാനിലെ കലാ സാമൂഹിക സാംസ്കാരിക വിഭ്യാഭ്യാസ മേഖലകളിലെ നിറസാന്ന്യധ്യവുമായിരുന്ന എം.കെ ഷാജഹാൻ എന്ന അതികായന്റെ ഓർമക്കായാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികളുമായി സഹകരിച്ചു ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .
സൂർ ക്ലബ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന മത്സരം മുൻ ഒമാൻ ദേശിയ താരം മഹമൂദ് സുൽത്താൻ അൽ അറൈമി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ശിഹാബ് (ഫ്രീ കിക്ക് സൂർ), മികച്ച ഗോൾ കീപ്പർ വിമൽ (എഫ്.സി ജഅലാ ൻ ), മികച്ച ടീം (റിയൽ ഇബ്ര എഫ്.സി ) എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം പ്രസിഡന്റ് എ.കെ. സുനിൽ അധ്യക്ഷതവഹിച്ചു. അബ്ദുല്ല സൈദ് അൽ അറൈമി ആശംസകൾ നേർന്നു. സെക്രട്ടറി നീരജ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി ശ്രീധർ ബാബു നന്ദിയും പറഞ്ഞു. എ.കെ. സുനിൽ, നീരജ്, ശ്രീധർ ബാബു , സൈനുദ്ധീൻ , നൗഷാദ്, സജീവൻ, റെജി , വിജി, ഷാഫി, നാസ്സർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

