മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും സംഘടിപ്പിച്ചു
text_fieldsഎസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മജ്ലിസുന്നൂർ
മസ്കത്ത്: എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്ത മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും സംഘടിപ്പിച്ചു. മബേല അൽ ബർക്ക ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനം എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി മാടന്നൂർ അധ്യക്ഷത വഹിച്ചു . പ്രമുഖ പ്രഭാഷകൻ ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, മസ്ക്കത്ത് റെയ്ഞ്ച് പരീക്ഷാ ബോർഡ് ചെയർമാൻ യൂസഫ് മുസ്ലിയാർ സീബ്, മബേല ഏരിയ കെ.എം.സി.സി ട്രഷറർ അനസുദ്ദീൻ കുറ്റ്യാടി, റാഷിദ് കൊടുവള്ളി, കൊടുവള്ളി എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് നാഷനൽ സർഗലയത്തിൽ കലാപ്രതിഭയായ ശിഹാബ് തങ്ങൾ മദ്രസ വിദ്യാർഥി മുഹമ്മദ് സിഫ്സീറിനുള്ള സ്നേഹോപഹാരം ജലീൽ റഹ്മാനി സമ്മാനിച്ചു.അബ്ദുസ്സലാം കൊടുവള്ളി സ്വാഗതവും സക്കീർ ഫൈസി തലപ്പുഴ നന്ദിയും പറഞ്ഞു. മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് മുസ്തഫ റഹ്മാനി, യൂസഫ് ബാഖവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

