മജ്ലിസുന്നൂർ വാർഷികവും ഇഫ്താർ സംഗമവും
text_fieldsഎസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് തൃശൂർ ജില്ലാ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നോമ്പുതുറ
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂർ വാർഷികവും നോമ്പുതുറയും സംഘടിപ്പിച്ചു. അൽ ഖുവൈർ മിനിസ്ട്രി ഓഫ് എജുക്കേഷൻ ഹാളിൽ നടന്ന മജ്ലിസുന്നൂർ വാർഷിക സദസ്സിന് എസ്.കെ.എസ്.എസ്.എഫ് ഏരിയ പ്രസിഡൻറ് ഉമ്മർ വാഫി, എസ്.ഐ.സി ഏരിയ സെക്രട്ടറി മുബാറക്ക് വാഫി, ബൗഷർ മദ്രസ പ്രിൻസിപ്പൽ മോയിൻ ഫൈസി എന്നിവർ നേതൃത്വം നൽകി,
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികളടക്കമുള്ളവർ പങ്കെടുത്തു, തൃശൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രസിഡൻറ് അബ്ദുൽ വാഹിദ് മാള അധ്യക്ഷത വഹിച്ചു.
എൻ. മുഹമ്മദലി ഫൈസി നടമൽപൊയിൽ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹ്മാൻ മുസ്ലിയാർ മത്ര പ്രഭാഷണം നടത്തി. മസ്കത്ത് സുന്നി സെൻറർ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, ട്രഷറർ അബ്ബാസ് ഫൈസി കാവനൂർ, എസ്.ഐ.സി സെക്രട്ടറി ഷുക്കൂർ ഹാജി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ പ്രസിഡൻറ് ശാക്കിർ ഫൈസി, സെക്രട്ടറി ശുഹൈബ്, അസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, ട്രഷറർ സക്കറിയ സീബ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിദ്ദിഖ് കുഴിങ്ങര സ്വാഗതവും ട്രഷറർ ഹാരിഫ് കോട്ടാൽ നന്ദിയും പറഞ്ഞു.
നോമ്പുതുറക്ക് വിഖായ വളണ്ടിയർ ക്യാപ്റ്റൻ ഷബീർ അന്നമനട, വൈസ് ക്യാപ്റ്റൻ ഷഹീർ ബക്കളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

