ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ മുതുകാടിെൻറ മായാജാല പ്രകടനം
text_fieldsമസ്കത്ത്: പ്രമുഖ മാന്ത്രികനും അന്താരാഷ്ട്ര മെർലിൻ അവാർഡ് ജേതാവുമായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിെൻറ മായാജാല പ്രകടനം മസ്കത്തിൽ നടന്നു. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദലിയുടെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ഖമീസ് അല്‍ ജഷ്മി പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ അമീറ അല്‍ റൈദാൻ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ തുടങ്ങി പ്രൗഢമായ സദസ്സിന് മുന്നിലായിരുന്നു മായാജാല പ്രകടനം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന മാജിക് അക്കാദമി, തെരുവ് കലാകാരന്മാരുടെയും ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെയും പുനരധിവാസ പദ്ധതിയായ ആർട്ടിസ്റ്റ് വില്ലേജ് തുടങ്ങിയ പദ്ധതികളെ മുതുകാട് പരിചയപ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്ന ഇത്തരം പദ്ധതികൾ ഒമാനിലും ആരംഭിക്കണമെന്ന് പരിപാടിയിൽ സംസാരിച്ച അമീറ അൽ റൈദാൻ അഭിപ്രായപ്പെട്ടു. ഷാഡോഗ്രാഫർ പ്രഹ്ലാദ് ആചാര്യയും പരിപാടി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
