Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ർ​ണാ​ഭ​മാ​യി...

വ​ർ​ണാ​ഭ​മാ​യി ‘മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ ഉ​ത്സ​വം’

text_fields
bookmark_border
Maharjan Chavkkad 2024 Festival
cancel
camera_alt

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട്’ ഒ​മാ​ൻ ചാ​പ്റ്റ​ർ ന​ട​ത്തി​യ ‘മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ ന​ട​ൻ ഡോ. ​താ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട്’ ഒ​മാ​ൻ ചാ​പ്റ്റ​ർ ന​ട​ത്തി​യ ‘മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ മെ​ഗാ ഇ​വ​ന്റ് ബ​ർ​ക​യി​ൽ വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളോ​ടെ അ​ര​ങ്ങേ​റി. മു​ഖ്യാ​തി​ഥി​യാ​യ ന​ട​ൻ ഡോ. ​താ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് മ​നോ​ജ് ന​രി​യം​പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ൻ സെ​ക്ര​ട്ട​റി ഉ​ണ്ണി ആ​ർ​ട്‌​സി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ, ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദു​ണ്ണി, വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ആ​ഷി​ഖ് മു​ഹ​മ്മ​ദ് കു​ട്ടി സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സു​ബി​ൻ സു​ധാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ കു​ടും​ബാം​ഗ​ങ്ങ​ളും മ​റ്റ് ഒ​മാ​നി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ‘​മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വേ​കി.​പ​രി​പാ​ടി​യി​ൽ കേ​ര​ള ത​നി​മ നി​ല​നി​ർ​ത്തി​​ക്കൊ​ണ്ടു​ള്ള സ​ദ്യ​യും, വ്യ​ത്യ​സ്ത​മാ​യ താ​ള​മേ​ള​ങ്ങ​ളോ​ടെ മ​സ്‌​ക​ത്ത് പ​ഞ്ച​വാ​ദ്യ​സം​ഘം ന​ട​ത്തി​യ ശി​ങ്കാ​രി​മേ​ളം, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി, ഭ​ര​ത​നാ​ട്യം, ഗ​സ​ൽ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ഗി​ത്താ​ർ പ്ലേ, ​വ​ടം​വ​ലി​യും ആ​വേ​ശ​ക​ര​മാ​യ റെ​ക്കോ​ഡ് സൃ​ഷ്ട്ടി​ച്ച ച​ക്ക ലേ​ല​വും കൂ​ടി ആ​യ​പ്പോ​ൾ ഒ​മാ​നി​ലു​ള്ള ചാ​വ​ക്കാ​ട്ടു​കാ​ർ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​യി.

സു​ബി​ൻ സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​ൻ​സൂ​ർ, രാ​ജീ​വ് ,മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​നോ​ജ്, ഫൈ​സ​ൽ വ​ലി​യ​ക​ത്ത്, ന​സീ​ർ ഒ​രു​മ​ന​യൂ​ർ, കെ.​ആ​ർ. ഷാ​ജീ​വ​ൻ, ടി.​കെ. ബാ​ബു, ഷ​ഹീ​ർ ഇ​ത്തി​ക്കാ​ട്ട്, ഷി​ഹാ​ബു​ദീ​ൻ അ​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഖാ​ദ​ർ, കെ.​ബി. ശി​ഹാ​ബ് , യ​ദു കൃ​ഷ്ണ​ൻ, നി​ഹാ​ദ് ഇ​ല്യാ​സ്, എ.​സി. ഷാ​ജി, എ​ൻ.​പി. ഷ​ഫീ​ർ, ഉ​ൻ​ഫാ​സ് ഒ​മ​റ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News'Maharjan Chavkkad
News Summary - 'Maharjan Chavkkad 2024' Festival
Next Story