‘മഹർജാൻ ചാവക്കാട് 2024’ ഇന്ന് ബർക്ക അൽ റഹ്ബ ഫാം ഹൗസിൽ
text_fieldsമസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ കുടുംബാംഗങ്ങൾ നടത്തുന്ന ‘മഹർജാൻ ചാവക്കാട് 2024’ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഗമം വെള്ളിയാഴ്ച ബർക്കയിലെ അൽ റഹ്ബ ഫാം ഹൗസിൽ നടക്കും.
ആടുജീവിതം സിനിമയിൽ അഭിനയിച്ച ഒമാനി കലാകാരൻ ഡോ. ത്വലിബ് മുഹമ്മദ് അൽ ബലുഷി മുഖ്യാതിഥിയായി പങ്കെടുക്കും.
കുടുംബ സംഗമത്തോടനുബന്ധിച്ച് മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, മനോഹരൻ ഗുരുവായൂർ സംഘവും അവതരിപ്പിക്കുന്ന ശിങ്കാരിമേളം, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് കുടുംബാംഗങ്ങൾ നടത്തുന്ന ഒപ്പന, തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, ഗിത്താർ പ്ലേ, വടംവലി മുതലായ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ മനോജ് നരിയംപുള്ളി, ആഷിക്ക് മുഹമ്മദ്കുട്ടി, മുഹമ്മദ് യാസീൻ ഒരുമനയൂർ, വി.സി.സുബ്രഹ്മണ്യൻ, സുബിൻ സുധാകരൻ, പി.കെ. മുഹമ്മദുണ്ണി, അബ്ദുൽ അസീസ് എന്നിവർ അറിയിച്ചു.

