മഹാകവി വെണ്ണിക്കുളം പുരസ്കാരംസമ്മാനിച്ചു
text_fieldsമഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം ലഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് സമ്മാനിക്കുന്നു
മസ്കത്ത്: മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് ഗവൺമെന്റ് ചിഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു. വെണ്ണിക്കുളത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നൽകിയ പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കത്ത് ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂൾ ഓഡിറ്റാറിയത്തിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് പുരസ്കാരം നൽകി. സ്നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. സാംസ്കാരിക സമ്മേളനത്തിൽ ജില്ല പഞ്ചായത്തംഗം ജിജി മാത്യു, ഡോ. ജോസ് പാറക്കടവിൽ, ഡോ. സജി ചാക്കോ, പ്രവാസി സംസ്കൃതി അസോസിയേഷന്റെ സെക്രട്ടറി ബിജു ജേക്കബ് കൈതാരം തുടങ്ങിയവർ സംസാരിച്ചു, ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.

