ഒമാനിലെ വടക്കൻ ബാത്തിനയിൽ ഇത് മധുരക്കിഴങ്ങ് കാലം
text_fieldsമസ്കത്ത്: കേരളത്തിൽ സുലഭമായി കണ്ടുവരുന്ന മധുരക്കിഴങ്ങ് ഒമാനിലെ പരമ്പരാഗത കാർഷിക വിളയാണ്. ലിവയിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡരികിൽ ഇവ ധാരാളം വിൽപന നടത്തുന്നത് കാണാം. കേരളത്തിലെ മധുരക്കിഴങ്ങിന് സമാനമായ മധുരക്കിഴങ്ങുകൾ പലപ്പോഴും സീസണിൽ തുച്ഛ വിലക്കാണ് ലഭിക്കുന്നത്. സീസണിൽ ഒമാനികളും ബംഗാളികളും ഇവ വിൽപന നടത്താറുണ്ട്. ഒരു റിയാൽ കൊടുത്താൽ ആവശ്യത്തിലും അധികം ലഭിക്കുന്നതിനാൽ പലരും ഇത് വാങ്ങാറുണ്ട്. ചിലേപ്പാൾ പത്ത് കിലോയും അതിലധികവും ലഭിക്കും.
ലിവയിലെയും ഷിനാസിലെയും കടകളിലും ലിവ മാർക്കറ്റിലും മധുര കിഴങ്ങുകൾ സുലഭമായി ലഭിക്കും. മസ്കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ഹൈപർമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഷിനാസിൽനിന്ന് മധുര കിഴങ്ങുകൾ എത്തുന്നുണ്ട്. ചുവപ്പും പിങ്കും വെള്ളയും നിറത്തിലുള്ളവയാണ് കാര്യമായി വിളവെടുക്കുന്നത്. ഒമാനികളുടെ ഇഷ്ട ഭക്ഷ്യവിഭവം കൂടിയാണ് ഇത്. ഇവ കാര്യമായി പ്രാതലിനാണ് തീൻ മേശകളിലെത്തുന്നത്. തണുപ്പുകാലത്തെ പ്രത്യേക വിഭവം കൂടിയാണ് മധുരക്കിഴങ്ങുകൾ. ഇതുകൊണ്ട് പല വിഭവങ്ങളും ഒമാനികൾ ഉണ്ടാക്കാറുണ്ട്. ഫന്തൽ എന്ന പേരിൽ ഒമാനിൽ അറിയപ്പെടുന്ന മധുരക്കിഴങ് ഏറെ സ്വാദിഷ്ഠമാണ്. സുഹാറിെൻറ വിവിധ ഭാഗങ്ങളിൽ മധുരക്കിഴങ്ങ് വിളയാറുണ്ടെങ്കിലും ഷിനാസ് വിലായത്തിലെ അൽ ഫറാഫറ, അല അഖർ, അൽ വിദിയാത്ത്, അൽ ഗവാബി എന്നിവിടങ്ങളിലാണ് കൂടുതൽ വിളയുന്നത്.
ചില വർഷങ്ങളിൽ ഇവിടെ ഒരു ഏക്കറിൽ എട്ടുമുതൽ 12 ടൺ വെര ചുവന്ന മധുരക്കിഴങ്ങ് ഉൽപാദിപ്പിക്കാറുണ്ട്. വെളുത്ത മധുരക്കിഴങ്ങുകൾ അഞ്ചുമുതൽ ഏഴ് വരെ ടണ്ണാണ് വിളയുക. തെക്കൻ ബാത്തിനയിലെ ഷിനാസിെൻറ മറ്റ് ഭാഗങ്ങൾ, ലിവ, സുഹാർ എന്നിവിടങ്ങളിലും നന്നായി മധുരക്കിഴങ്ങുകൾ വിളയും. ഷിനാസിൽ പുരാതനകാലം മുതൽക്കെ ഇൗ കൃഷിയുണ്ടായിരുന്നുവെന്ന് കർഷകനായ ഹമദാൻ ബിൻ അബ്ദുല്ല അൽ ഫാർസി പറയുന്നു.
ജനങ്ങൾ ഭക്ഷണമായും ഉപജീവനമാർഗമായും ഇതിനെ കണ്ടിരുന്നു.
മധുരവും രുചിയും അതിെൻറ പ്രത്യേകതയാണ്. ആഗസ്റ്റ് -സെപ്റ്റംബർ മാസത്തിലാണ് ഒമാനിൽ മധുരക്കിഴങ് കൃഷി ആരംഭിക്കുന്നത്. മധുരക്കിഴങ്ങ് പടലുകളുടെ ചെറിയ തണ്ടുകൾ മുറിച്ചെടുത്ത് മണ്ണിൽ നടുകയാണ് ആദ്യം ചെയ്യുക. മധുരക്കിഴങ്ങ് നടാൻ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിന് അൽ ഖുബൂബ് എന്നാണ് കർഷകർ വിളിക്കുന്നത്. മൂന്നുമാസം ഇത് ഭൂമിയിൽ പടരും. ഒാരോ തണ്ടും ഒന്നോ രണ്ടോ മീറ്റർ വ്യത്യസ്ത ആകൃതിയിലാണ് വളരുന്നത്. അതോടൊപ്പം മണ്ണിനടിയിൽ കിഴങ്ങുകളും രൂപപ്പെടും.
ഡിസംബർ, ജനുവരി മാസത്തിലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. ഏപ്രിൽ മാസം വരെ വിളവെടുപ്പ് നീളും. കൊടുംചൂട് കൃഷിക്ക് പ്രതികൂലമായി ബാധിക്കുന്നതിനാൽ ഏപ്രിലോടെ വിളവെടുപ്പ് അവസാനിപ്പിക്കും. സീസൺ ആരംഭിക്കുേമ്പാഴാണ് മധുരക്കിഴങ്ങിന് നല്ല വില ലഭിക്കുന്നത്. ഇൗ കാലയളവിൽ 10 മുതൽ 12 വരെ കിേലാ ഗ്രാം വരുന്ന സഞ്ചിക്ക് മൂന്നുമുതൽ നാല്ു റിയാൽ വരെ വില കിട്ടും. പിന്നീട് വില കുറയും. ഒമാനി ഉൽപന്നങ്ങളെ സംരക്ഷിക്കാനും കർഷകർക്കുള്ള പിന്തുണ നൽകാനും നിരവധി പദ്ധതികൾ സർക്കാറിന് മുന്നിലുണ്ടെന്ന് വടക്കൻ ബാത്തിന കാർഷിക വിഭാഗം ഡയറക്ടർ ഇബ്റാഹീം ബിൻ സഇൗദ് അൽ ഗൈതി പറഞ്ഞു.
ഒമാെൻറ ചിഹ്നമായ പല കാർഷിക വിളകളുടെയും ജനിതകത കാത്തുസൂക്ഷിക്കുന്നതിൽ കർഷകർ ജാഗ്രത പാലിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒമാെൻറ കാർഷികപാരമ്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ വിവിധ പദ്ധതികളും സർക്കാറിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, മധുരക്കിഴങ്ങിെൻറ ഡിമാൻഡും വർധിക്കുന്നുണ്ട്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിരവധി ഇനം കാർഷിക വിളകൾ നന്നായി വിളയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
