മദ്റസ പി.ടി.എ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsസലാല: അൽ മദ്റസത്തുൽ ഇസ്ലാമിയ സലാലയുടെ പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോവിഡാനന്തരം ക്ലാസ്റൂം പഠന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനെ തുടർന്നാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
ജനറൽബോഡി മീറ്റിങ് മുൻ പ്രിൻസിപ്പൽ ഷജിൽ ബിൻ ഹസൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മദ്റസ കമ്മിറ്റി ചെയർമാൻ ജി.സലീം സേട്ട് അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പിന് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അബ്ദുല്ല മുഹമ്മദ് നേതൃത്വം നൽകി. അബ്ദുൽ റഹീം, റജീബ്, സഫർ ഇഖ്ബാൽ, ഡോ. മൻസൂർ, ഡോ.നിസ്താർ, യാസർ പാലേരി, ഫൈറൂസ അബൂബക്കർ, റെസ്നിഫ ഫുആദ്, റംഷി അസീസ്, ബെൻഷാദ്, ബിനു ഇസ്മായിൽ, സജിദ് ഖാൻ എന്നിവരെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഹിക്മ പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും അക്കാദമി കൺവീനർ കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മദീഹ ഹാരിസ് മദ്റസയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോ.കൺവീനർ മുസ്അബ് ജമാൽ ആശംസ നേർന്നു.

