‘മദീന പാഷൻ’ സെപ്റ്റംബർ 19ന്; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsആമീറാത് കെ.എം.സി.സി, എസ്.ഐ.സി സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മദീന പാഷൻ’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: ആമീറാത് കെ.എം.സി.സി, എസ്.ഐ.സി സംയുക്ത ആഭിമുഖ്യത്തിൽ ‘അനുഗ്രഹത്തിന്റെ സ്നേഹ വസന്തം’ എന്ന പ്രമേയത്തിൽ ‘മദീന പാഷൻ 2025’ സെപ്റ്റംബർ 19ന് ആമിറാത്ത് ഇബ്രീസ് ഹാളിൽ സംഘടിപ്പിക്കും. വിശിഷ്ടാതിഥികളായി ചെറുമോത്ത് ഉസ്താദ്, ഇബ്രാഹിം ഖലീൽ ഹുദവി എന്നിവർ പങ്കെടുക്കും.ഗ്രാൻഡ് മൗലിദ്, വിദ്യാർഥി ഫെസ്റ്റ്, ഇശൽ വിരുന്ന്, ദഫ് മുട്ട്, മദ്ഹ് റസൂൽ പ്രഭാഷണം, അവാർഡ്ദാനം, സമാപന സമ്മേളനം, പ്രാർഥന സദസ്സ് തുടങ്ങിയ വിവിധ പരിപാടികളിൽ കെ.എം.സി.സി, എസ്.ഐ.സി കേന്ദ്ര നേതാക്കളും മറ്റു സാംസ്കാരിക നായകരും സംബന്ധിക്കും.മദീന പാഷൻ വിജയത്തിനായി ഉസ്താദ് മുഹമ്മദ് ബയാനി അൽ ഹിശാമി ചെയർമാനായും നൗഫൽ ചിറ്റാരിപ്പറമ്പ് ജനറൽ കൺവീനറായും യാസർ നാദാപുരം ട്രഷററായും 51 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപവത്കരിച്ചു. യോഗം മുഹമ്മദ് ബയാനി ഉദ്ഘാടനം ചെയ്തു.യാസർ നാദാപുരം അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുസ്ലിയാർ, വി.സി. മുനീർ, കെ. നൗഫൽ, വി.സി. റിയാസ് എന്നിവർ സംസാരിച്ചു. കെ.കെ. റജീൽ സ്വാഗതവും ഷഫീർ മട്ടന്നൂർ നന്ദിയും പറഞ്ഞു.
സ്വാഗത സംഘ ഭാരവാഹികൾ: ഇസ്മായിൽ മുസ്ലിയാർ, സുബൈർ ഹാജി, അബ്ബാസ് നുജൂം, റഷീദ് ബഹ, സാജിദ് നാദാപുരം, വി.സി. മുനീർ, അഷ്റഫ് കക്കാട് (ഉപദേശക സമിതി), ഉസ്താദ് മുഹമ്മദ് ബയാനി അൽഹിശാമി (ചെയർമാൻ), വി.സി. റിയാസ്, സൻസീർ, അഷ്കർ എളമ്പാറ, പി.സി. ഗഫൂർ, നൈസാം ഹനീഫ്, നിസാർ തൃശൂർ, ശംസുദ്ദീൻ മട്ടന്നൂർ, മജീദ് നാദാപുരം (വൈസ് ചെയർമാൻ), നൗഫൽ ചിറ്റാരിപ്പറമ്പ് (ജന. കൺ), കെ.കെ. റജീൽ (വർക്കിങ് കൺവീനർ), ഷഹീർ തലശേരി, അജ്മൽ വയനാട്, സമീർ പൊതുവാച്ചേരി, ഷഫീർ മട്ടന്നൂർ, അഷ്റഫ് പരപ്പനങ്ങാടി, ഉനൈസ് വയനാട്, സാദിഖ് നെല്ലൂന്നി, സിദ്ദീഖ് തളിപ്പറമ്പ്, സാജിദ് കൊല്ലം, സജീർ വാഴയിൽ ഹാഷിർ മംഗലാപുരം, നൗഷാദ് റവാബി, ഷാനവാസ് കതിരൂർ (ജോയിന്റ് കൺ), യാസർ നാദാപുരം (ട്രഷറർ), മുഹമ്മദ് അസീബ്, സൈഫുദ്ദീൻ തളിപ്പറമ്പ്, അജീർ പട്ടുവം, നസീർ മൂന്നാംകൈ, മുജീബ്, സമീർ, അബ്ദുല്ല, ശിഹാബ്, അഹ്മദ്, ഗഫൂർ, സിറാജ് പാലക്കാട്, ഹാഷിർ, കമറുദ്ദീൻ, സലാം വയനാട്, അബ്ദുറഹ്മാൻ ആയിപ്പുഴ, ഷമീർ പാലോട്ടുപള്ളി, വി.സി. ഫിറോസ്, മിദ്ലാജ് എളമ്പാറ, വി.സി. ഷഹ്സാദ് (പ്രവർത്തകസമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

