മദ്ഹുറസൂല്‍ പ്രഭാഷണം നാളെ വാദി കബീറില്‍
text_fieldsപേരോട് അബ്ദുറഹ്മാന് സഖാഫി
മസ്കത്ത്: ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും സംയുക്തമായി സംഘടിപ്പിക്കുന്ന മഹബ്ബ 2023 മീലാദ് ആഘോഷം വെള്ളിയാഴ്ച വാദി കബീറില്‍ നടക്കും.
പേരോട് അബ്ദുറഹ്മാന് സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍ ബുര്‍ദക്ക് നേതൃത്വം നല്‍കും. വൈകീട്ട് നാലിന് വിദ്യാര്‍ഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ഫ്ലവര്‍ഷോ, ദഫ് പ്രദര്‍ശനം, ഖവാലി തുടങ്ങിയവ അരങ്ങേറും. മഹബ്ബയുടെ ഭാഗമായുള്ള പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും.
പരിപാടിയുടെ വിജയത്തിന് അശ്റഫ് ഹാജി ചെയര്‍മാനും മുസ്തഫ കാമില്‍ സഖാഫി ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

