‘മധുമയമായ് പാടാം’ ലോഗോ പ്രകാശനം ചെയ്തു
text_fieldsസലാലയിൽ നടന്ന ചടങ്ങിൽ ‘മധുമയമായ് പാടാം...’ പരിപാടിയുടെ ലോഗോ പ്രകാശനം കോൺസുലാർ ഏജന്റ് ഡോ. സനാതനൻ ഡോ. അബൂബക്കർ സിദ്ദീഖിന് ലോഗോ കൈമാറി നിർവഹിക്കുന്നു
സലാല: മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജിശ്രീകുമാറിന്റെ ഗാനസപര്യയുടെ നാലു പതിറ്റാണ്ട് തികയുന്ന വേളയിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ആദരമായി ‘ഹാർമോണിയസ് കേരള’ വേദിയിൽ ‘മധുമയമായ് പാടാം...’ എന്ന സ്പെഷൽ ഷോ അരങ്ങേറും. ‘മധുമയമായ് പാടാം...’ പരിപാടിയുടെ ലോഗോ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ സലാലയിൽ നടന്നു. ആർട് ഓഫ് സ്പൈസസ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ. സനാതനൻ ഡോ. അബൂബക്കർ സിദ്ദീഖിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ അഫ്‌സൽ അഹമ്മദ്, ബദർ അൽ സമ റീജനൽ ഹെഡ് അബ്‌ദുൽ അസീസ്, ഐ.എസ്.സി മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, ലോക കേരള സഭാഗം പവിത്രൻ കാരായി, കെ. ഷൗക്കത്തലി മാസ്‌റ്റർ, അബ്‌ദുല്ല മുഹമ്മദ്, മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ഇവന്റ് കൺവീനർ കെ.എ. സലാഹുദ്ദീൻ, സമീർ കെ.ജെ, മുസാബ് ജമാൽ, സാഗർ അലി മറ്റു സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

