മദീന പാഷന് ഇന്ന് ആമിറാത്തില്‍
text_fieldsമസ്കത്ത്: ‘തിരുനബി: സ്നേഹം, സമത്വം, സഹിഷ്ണുത’ പ്രമേയത്തില്‍ ആമിറാത് ഏരിയ കെ.എം.സി.സി, ഐ.ഡി.സി (എസ്.ഐ.സി) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മദീന പാഷന് 2023 ഇന്ന് വൈകീട്ട് 4.30 മുതല്‍ ഇബ്രീസ് ഹാളില്‍ നടക്കും. മദ്റസ വിദ്യാര്‍ഥികളുടെ കലാവിരുന്ന്, ഫ്ലവര്‍ഷോ, ദഫ്, സ്കൗട്ട് പ്രദര്‍ശനം, ഇശല്‍ വിരുന്ന്, ബുര്‍ദ മജ്ലിസ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.സമാപന സമ്മേളനം രാത്രി ഒമ്പതിന് നടക്കും. ഹംദാന്‍ ഫൗണ്ടേഷന് ചെയര്മാന് അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. ഇ.കെ. അബൂബക്കര്‍ ഉസ്താദ് ദുആ മജ്ലിസിന് നേതൃത്വം നല്‍കും. മസ്ജിദ് ഉസ്മാന് ബിന്‍ അഫാന് ഇമാം മുഹമ്മദ് ഖാമിസ് അല്‍ ഫൗരി, മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി മമ്മൂട്ടി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

