'മദീന പാഷൻ' മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: കെ.എം.സി.സി ആൻഡ് ഐ.ഡി.സി അമീറാത്ത് മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു. മൗലിദ് സദസ്സ്, വിദ്യാർഥി ഫെസ്റ്റ്, ദഫ് പ്രദർശനം, പൊതുസമ്മേളനം, സ്നേഹാദരവ്, പ്രഭാഷണം തുടങ്ങിയ പരിപാടികളോടെ നടന്ന കാമ്പയിൻ കെ.എം.സി.സി മസ്കത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു. കാമ്പയിൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബയാനി അധ്യക്ഷതവഹിച്ചു. 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിൽ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഉമർ മുസ്ലിയാർ മംഗലാപുരം പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റല്ലൂർ, നൗഷാദ് കാക്കേരി, അഷ്റഫ് കിണവക്കൽ, റൂവി സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, മക്ക ഹൈപ്പർമാർക്കറ്റ് എം.ഡി മമ്മൂട്ടി, ആശിഖുൽ ഹാദി വാഫി, നൗഫൽ അൻവരി, ഹാഷിം ഫൈസി, മുഹമ്മദലി ഫൈസി, ഹസ്സൻ ലത്വീഫി, ഒമാനിലെ കെ.എം.സി.സി, സുന്നി സെന്ററുകളുടെ വിവിധ ഏരിയ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. റഷീദ് ബഹ പുറക്കാട്, സാജിദ് നാദാപുരം, അബ്ബാസ് നുജൂം, സുബൈർ ഹാജി, യാസർ നാദാപുരം, അഷ്കർ എളമ്പാറ, ഷഹീർ തലശ്ശേരി, അഷ്റഫ് കക്കാട്, പി.സി. ഗഫൂർ, വി.സി. ജാഫർ, സുഹൈൽ നാദാപുരം, അബിനാസ്, ബഷീർ തളിപ്പറമ്പ്, ഷഫറിയാൻ, സിറാജ് മാനന്തേരി, സുഹൈൽ തളിപ്പറമ്പ്, അഷ്റഫ് പരപ്പനങ്ങാടി, സൈഫുദ്ദീൻ, ഉനൈസ് ചപ്പാരപ്പടവ്, സാജിദ് കൊല്ലം, ഷാനവാസ് കതിരൂർ, വി.സി. ഫിറോസ്, ലത്തീഫ് പന്തക്കൽ, നൗഷാദ് റവാബി, നസീർ മൂന്നാംകൈ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതവും വി.സി. റിയാസ് നന്ദിയും പറഞ്ഞു.

