‘മെയ്സ്’ അലുമ്നി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു
text_fieldsമെയ്സ് അലുമ്നി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം എം.എ കോളജ് പ്രിൻസിപ്പൽ ഡോ. ബോസ്സ് മാത്യു ജോസ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് പൂർവ്വ വിദ്യാർഥികളുടെ ഒമാനിലെ കൂട്ടായ്മയായ മെയ്സ് (എം.എ.സി.ഇ) അലുമ്നി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
എം.എ. കോളജ് പ്രിൻസിപ്പാൽ ഡോക്ടർ ബോസ്സ് മാത്യു ജോസ് ഉദ്ഘാടനം ചെയ്തു. എൻജിനീയർ റിയാസ് മുഹമ്മദ്, എൻജിനീയർ ചന്ദ്രലാൽ, എഞ്ചിനീയർ ജീന സുബിൻ, അസോസിയേഷൻ ഓഫ് മെയ്സ് അലുമ്നി ചാപ്റ്റേഴ്സ് പ്രതിനിധി എൻജിനീയർ ജോൺ ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.
മെയ്സ് അലുമ്നി അസോസിയേഷൻ ഒമാൻ പ്രസിഡന്റ് ബെന്നി ജോസഫ് സ്വാഗതവും സിൽവർ ജൂബിലി ചെയർമാൻ എൻജിനീയർ പി.ജെ. ജോസഫ് നന്ദിയും പറഞ്ഞു. മെയ്സ് അംഗങ്ങളുടെ കുടുംബങ്ങൾ പങ്കെടുത്ത വിവിധ കലാ സാഹിത്യ പരിപാടികളും രൂപ രേവതിയുടെയും സംഘത്തിന്റെയും സെലിബ്രിറ്റി പരിപാടിയും, രാഗ റയറ്റിന്റെ ബാന്റ് പെർഫോമൻസും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
മെയ്സ് അലുമ്നി അംഗങ്ങളെ കൂടാതെ കേരളത്തിലെ വിവിധ എൻജിനീയറിങ് കോളജുകളിലെ പൂർവ വിദ്യാർഥികളുടെ പ്രതിനിധികൾ ഉൾപ്പെടെ 250 ഓളം ആളുകൾ പരിപാടികളിൽ സംബന്ധിച്ചു. ഒമാനിൽ റോഡ്, വിമാനത്താവളം, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷൻ, പെട്രോളിയം മേഖലകളിൽ ഉൾപ്പെടെ ആദ്യകാലം മുതലേ വികസനത്തിന് ചുക്കാൻ പിടിച്ച നിരവധി എൻജിനീയറിങ് വിദഗ്ദരാണ് 25 വർഷത്തോളം മെയ്സ് അലുംനി കൂട്ടായ്മയിൽ ഭാഗമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

