മബേല കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsrepresentational image
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ പത്താം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം മബേല അൽ സലാമ പോളിക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആഗസ്ത് 18ന് മബേല സിഗ്നലിനു സമീപമുള്ള അൽ സലാമ പോളിക്ലിനിക്കിൽ നടക്കുന്ന ക്യാമ്പിൽ സൗജന്യ പരിശോധനയോടൊപ്പം ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, പ്രമേഹ പരിശോധന, രക്തസമ്മർദ പരിശോധന തുടങ്ങിയവയും ലഭ്യമായിരിക്കും. രാവിലെ എട്ടു മുതൽ 11 വരെയാണ് ക്യാമ്പ് നടക്കുകയെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 15ന് മബേലയിലാണ് ഏരിയ കമ്മിറ്റിയുടെ പത്താം വാർഷിക മഹാസമ്മേളനം നടക്കുക.

