ഓണാഘോഷം വര്‍ണാഭമാക്കി മബേല ഇന്ത്യന്‍ സ്കൂള്‍
text_fieldsമബേല ഇന്ത്യന്‍ സ്കൂള്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം
മബേല: മബേല ഇന്ത്യന്‍ സ്കൂള്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാകായികമത്സരങ്ങളോടെയും കലാപരിപാടികളോടെയും പൊന്നോണം സമുചിതമായി ആഘോഷിച്ചു.
കേരളത്തിന്റെ കലാ പൈതൃത്തിന്റെയും സംസ്കാരത്തിന്റെ മഹിമ വിളിച്ചോതുന്ന പരിപാടികള്‍ കേരളത്തില്‍നിന്നും പ്രവാസ ലോകത്തിലേക്ക് പറിച്ചുനടപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാനത്തിലെ വിദ്യാര്‍ഥികള്‍ക്കും വിദേശവിദ്യാര്‍ഥികള്‍ക്കും നവ്യാനുഭവമായി. രണ്ടു ദിവസങ്ങളായി വ്യത്യസ്ത കലാകായികമത്സരങ്ങള് സംഘടിപ്പിച്ചു.
മൂന്നാം ദിനം കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ദൃശ്യവിരുന്നും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പൂക്കളം നിറം നല്കല് മത്സരവും, പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി വഞ്ചിപ്പാട്ട് മത്സരവും, മിഡില്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി വടംവലി മത്സരവും പൂക്കള മത്സരവും സംഘടിപ്പിച്ചു.
ദേശഭാഷകള്‍ക്ക് അതീതമായി വലിയ പങ്കാളിത്തമാണ് എല്ലാ മത്സരങ്ങളിലും ഉണ്ടായത്. കുട്ടികള്‍ അവതരിപ്പിച്ച വള്ളം കളി, പുലിക്കളി, ഓണപ്പാട്ടുകള്‍, നൃത്തങ്ങള്‍ എന്നിവയും കൂടാതെ അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിരയും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് വേദിയില്‍ സമ്മാനങ്ങള്‍ വിശിഷ്ടവ്യക്തികള്‍ വിതരണം ചെയ്തു.
ഓണാഘോഷ പരിപാടികളില്‍ സ്കൂള്‍ മാനേജ്മെന്റ് പ്രസിഡന്റ് ഡോ. വികാസ് റാവു, കമ്മിറ്റി അംഗമായ പല്ലവി വെങ്കട്ട് റാവു, സ്കൂള്‍ പ്രിന്‍സിപ്പല്‍ പര്‍വീണ്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍, അസി. വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

