എം.എ. ജമാൽ അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.എ മുഹമ്മദ് ജമാൽ അനുസ്മരണവും പ്രാർഥന സദസ്സും
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാൽ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈർ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്ര അധ്യക്ഷതവഹിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ പഴയങ്ങാടി, കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ടി.പി. മജീദ് , അൽഖുവൈർ കെ.എം.സി.സി ഭാരവാഹികളായ പി. ശിഹാബ് പേരാമ്പ്ര, ഫിറോസ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.
അൽഖുവൈർ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഷഫീക് ജിഫ്രി തങ്ങൾ പ്രാർഥനക്കു നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും സമദ് മച്ചിയത്ത് നന്ദിയും പറഞ്ഞു.

