എം 91 പെട്രോളിെൻറ ഉൽപാദനം 38 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: ഒമാനി റിഫൈനറികളിൽ സ്റ്റാൻഡേഡ് ഗ്രേഡ് പെട്രോളായ എം91െൻറ ഉൽപാദനത്തിൽ വർധന. വർഷത്തിൽ ആദ്യത്തെ എട്ടുമാസത്തെ കണക്കെടുക്കുേമ്പാൾ 9.27 ദശലക്ഷം ബാരൽ എം91 ആണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞവർഷം സമാന കാലയളവിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 38 ശതമാനത്തിെൻറ വർധനവാണ് ഉൽപാദനത്തിൽ ഉള്ളത്. സൂപ്പർ ഗ്രേഡ് പെട്രോളായ എം95െൻറ ഉൽപാദനമാകെട്ട 23 ശതമാനം കുറഞ്ഞ് 8.03 ദശലക്ഷം ബാരൽ ആയതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. വർധിച്ച ആവശ്യം മുൻനിർത്തിയാണ് രാജ്യത്തെ രണ്ടു റിഫൈനറികളിലും എം91െൻറ ഉൽപാദനത്തിൽ വർധന വരുത്തിയത്. ഡീസൽ ഉൽപാദനമാകെട്ട 24 ശതമാനം വർധിച്ച് 19.91 ദശലക്ഷം ബാരലായി.
വ്യോമയാന ഇന്ധനം, എൽ.പി.ജി എന്നിവയുടെ ഉൽപാദനത്തിലും വർധനവുണ്ട്. ഉൽപാദിപ്പിച്ച എം91 പെട്രോളിൽ 8.38 ദശലക്ഷം ബാരലും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിറ്റഴിച്ചത്. എം95െൻറ വിൽപന 25 ശതമാനം കുറഞ്ഞ് 7.77 ദശലക്ഷം ബാരലായപ്പോൾ ഡീസൽ വിൽപന സ്ഥിരമായി നിൽക്കുകയാണെന്ന് കണക്കുകൾ കാണിക്കുന്നു. 11.02 ദശലക്ഷം ബാരൽ ഡീസലാണ് ആഭ്യന്തര വിപണിയിൽ ഇക്കാലയളവിൽ വിറ്റഴിച്ചത്. ഒാർപികിന് കീഴിലുള്ള സുഹാർ റിഫൈനറിയിലെ പെട്രോകെമിക്കൽ ഉൽപാദനത്തിലും വർധന ദൃശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
