Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലും ബു​റൈ​മി​യി​ലും എം 95 ​ല​ഭ്യ​ത സാ​ധാ​ര​ണ നി​ല​യി​ലാ​യി

text_fields
bookmark_border
വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലും ബു​റൈ​മി​യി​ലും എം 95 ​ല​ഭ്യ​ത സാ​ധാ​ര​ണ നി​ല​യി​ലാ​യി
cancel

മ​സ്​​ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ചി​ല ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള എം95 ​പെ​ട്രോ​ളി​ന്​ നി​ല​വാ​രം കു​റ​വാ​ണെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഒ​രു ഇ​ന്ധ​ന ട്ര​ക്കി​ൽ ക​ണ്ടെ​ത്തി​യ മാ​ലി​ന്യ​മാ​ണ്​ പ്ര​ശ്​​ന​കാ​ര​ണ​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ഹാ​റി​ലെ റി​ഫൈ​ന​റി​യി​ൽ​നി​ന്ന്​ വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി ഭാ​ഗ​ങ്ങ​ളി​ലെ ചി​ല ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ ഇൗ ​ട്ര​ക്കി​ലാ​ണ്​ ഇ​ന്ധ​നം കൊ​ണ്ടു​പോ​യ​ത്. ഇൗ ​ഒ​രൊ​റ്റ ഷി​പ്​​​മ​​െൻറി​ലാ​ണ്​ പ്ര​ശ്​​നം ക​ണ്ടെ​ത്തി​യ​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ എം95 ​പി​ൻ​വ​ലി​ക്കാ​ൻ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​ന്ത്രാ​ല​യം നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​
രു​ന്നു. പി​ൻ​വ​ലി​ച്ച സ്​​റ്റേ​ഷ​നു​ക​ളി​ലെ ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ശു​ചീ​ക​ര​ണ​ത്തി​ന്​ ശേ​ഷം പു​തി​യ സ്​​റ്റോ​ക്​​ എം95 ​എ​ത്തി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വം പ​രാ​തി​ക്കാ​രാ​യ വാ​ഹ​ന​യു​ട​മ​ക​ളു​ടെ താ​ൽ​പ​ര്യാ​ർ​ഥം തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsm 95 labhyatha
News Summary - m 95 labhyatha-oman-oman news
Next Story