Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു 'ഷോപ് ആൻഡ് വിൻ'...

ലുലു 'ഷോപ് ആൻഡ് വിൻ' പ്രമോഷൻ: ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു ഷോപ് ആൻഡ് വിൻ പ്രമോഷൻ: ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

 ‘ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ന​ട​ന്ന

ന​റു​ക്കെ​ടു​പ്പി​ൽ​നി​ന്ന്

Listen to this Article

മ​സ്ക​ത്ത്​: റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ 'ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ' കാ​മ്പ​യി​നി​ന്‍റെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ ആ​ഴ്ച​ക​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 18, 25, 30 തീ​യ​തി​ക​ളി​ൽ ബൗ​ഷ​ർ, ദാ​ർ​സൈ​ത്, വാ​ദി ല​വാ​മി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ന​ട​ന്ന ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

105 പേ​ർ​ക്കാ​ണ്​ കാ​ഷ്​ പ്രൈ​സു​ക​ൾ ല​ഭി​ച്ച​ത്. 5000 റി​യാ​ൽ വീ​ത​മു​ള്ള കാ​ഷ്​ പ്രൈ​സി​ന്​ ​ഹ​നാ​ൻ അ​ൽ ബ​ർ​വാ​നി, മു​ഹ​മ്മ​ദ് ഇ​സ്മാ​യീ​ൽ അ​ൽ ദോ​സാ​വ്കി, ഇ.​വി. ദി​പി​ൻ എ​ന്നി​വ​ർ​ അ​ർ​ഹ​രാ​യി.

യൂ​സു​ഫ്​ അ​ൽ​ഫ​ർ​സി, മോ​ഹി​ത് ബാ​ലാ​നി, മാ​ർ​വി​ൻ ലൂ​പ എ​ന്നി​വ​ർ​ 750 റി​യാ​ൽ വീ​ത​മു​ള്ള കാ​ഷ്​ പ്രൈ​സും സ്വ​ന്ത​മാ​ക്കി. ഒ​മ്പ​തു​പേ​ർ​ 500 റി​യാ​ലി​ന്റെ​യും 30 പേ​ർ 200 റി​യാ​ലി​ന്‍റെ​യും 60 ആ​ളു​ക​ൾ 100 റി​യാ​ലി​ന്‍റെ​യും കാ​ഷ്​ പ്രൈ​സു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഷോ​പ് ആ​ൻ​ഡ്​ വി​ൻ പ്ര​മോ​ഷ​ൻ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 1,00,000 റി​യാ​ൽ മൂ​ല്യ​മു​ള്ള കാ​ഷ് പ്രൈ​സു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ലൂ​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​റ്റ്​ ഓ​ഫ​റു​ക​ൾ​ക്കും ഡി​സ്കൗ​ണ്ടു​ക​ൾ​ക്കും പു​റ​മെ​യാ​ണി​ത്. മാ​ർ​ച്ച് 10 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​മോ​ഷ​നി​ൽ 281 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ഷ് പ്രൈ​സു​ക​ൾ നേ​ടാ​ൻ സാ​ധി​ക്കും. 10,000 റി​യാ​ലി​ന്‍റെ ഗ്രാ​ൻ​ഡ്​ ​ പ്രൈ​സി​ന്​ പു​റ​മെ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ​ക്ക്​ വാ​രാ​ന്ത്യ​ത്തി​ൽ 5000, 750, 500, 200, 100 റി​യാ​ൽ കാ​ഷ്​ പ്രൈ​സു​ക​ളും നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലു​ലു സ്റ്റോ​റു​ക​ളി​ൽ​നി​ന്ന്​ ചു​രു​ങ്ങി​യ​ത്​ പ​ത്ത്​ റി​യാ​ലി​ന്‍റെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്സ് ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കെ.​എ. ഷ​ബീ​ർ പ​റ​ഞ്ഞു. പ്ര​മോ​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്.

ഇ​ത്​ സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ഷോ​പ്പി​ങ്​ ന​ട​ത്തു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​തി​ഫ​ല​ദാ​യ​ക​മാ​യ അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​ണ് ഈ ​പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu group
News Summary - Lulu shop and win promotion
Next Story